Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓ ഹെന്‍റി -കഥാന്ത്യം അചിന്ത്യം

ഓ ഹെന്‍റി -കഥാന്ത്യം അചിന്ത്യം
WDWD
പരിണാമഗുപ്തിയും കഥാന്ത്യത്തിലെ അപ്രതീക്ഷിതമായ മാറ്റങ്ങളും കൊണ്ട് സ്വന്തം കഥകളെ ജനപ്രിയമാക്കിയ എഴുത്തുകാരനാണ് ഓ.ഹെന്‍റി.

ആകെ തകിടം മറിയുന്ന കഥാന്ത്യങ്ങളുടെ പേരില്‍ ഇംഗ്ളീഷില്‍ ഓ ഹെന്‍റി എന്‍ഡിംഗ് എന്നൊരു ശൈലി തന്നെ ഉണ്ടായിട്ടുണ്ട്. കഥകളിലെന്ന പോലെ സ്വന്തം ജ-ീവിതാന്ത്യവും അപ്രതീക്ഷിതവും അവിചാരിതവുമായ നിലയിലായിരുന്നു.

ഓ ഹെന്‍റി തൂലികാ നാമം മാത്രമാണ്. കഥാകാരന്‍റെ യഥാര്‍ത്ഥ പേര് വില്യം സിഡ്നി പോര്‍ട്ടര്‍ എന്നാണ്. അദ്ദേഹത്തിന്‍റെ ചരമദിനമാണ് ജ-ൂണ്‍ 5. 1910 ജ-ൂണ്‍ 5 നാണ് അദ്ദേഹം അന്തരിച്ചത്.

1862 സെപ്തംബര്‍ 11ന് നോര്‍ത്ത് കരോലിനയിലെ ഗ്രീന്‍ ബോറോവിലാണ് അദ്ദേഹം ജ-നിച്ചത്.

ഡോക്ടറുടെ മകനായി ജ-നിച്ച ഓ ഹെന്‍റി പതിനഞ്ചാം വയസ്സില്‍ പഠിപ്പു നിര്‍ത്തി മരുന്നു കടയില്‍ ജ-ീവനക്കാരനായി. പിന്നെ ഹൂസ്റ്റണില്‍ ബാങ്ക് ക്ളാര്‍ക്കായി. 1882 ല്‍ വിവാഹം ചെയ്തു.

1884 ല്‍ ദി റോളിംഗ് സ്റ്റോണ്‍ എന്ന നര്‍മ്മ വാരിക പ്രസിദ്ധീകരിച്ചു. അത് പൊളിഞ്ഞപ്പോള്‍ ഹൂസ്റ്റണ്‍ പോസ്റ്റില്‍ റിപ്പോര്‍ട്ടറും പംക്തീകാരനുമായി പ്രവര്‍ത്തിച്ചു. 1897 ല്‍ പണം തിരിമറി ചെയ്തു എന്ന പേരില്‍ അദ്ദേഹത്തെ കോടതി ശിക്ഷിച്ചു. പണാപഹരണത്തില്‍ ഹെന്‍റിയുടെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുണ്ടായിരുന്നില്ല.


മകള്‍ മാര്‍ഗരറ്റിന് ജ-ീവിക്കാനുള്ള പണമുണ്ടാക്കാനായി ജ-യിലില്‍ വച്ച് അദ്ദേഹം കഥയെഴുതി കാശുണ്ടാക്കി. വിസിലിങ് ഡിസ് ക് ക്രിസ്മസ് സ്റ്റോക്കിങ്സ് ജ-യിലില്‍ നിന്നെഴുതിയതാണ്.

ജ-യില്‍ വിമോചിതനായ അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി എഴുതി. കാബേജ-സ് ആന്‍റ് കിങ്സ്, ദി ഫോര്‍ മില്യണ്‍ തുടങ്ങിയവ. അവസാന കാലത്ത് മദ്യത്തിനടിമയായ അദ്ദേഹം കരള്‍ രോഗം മൂലമാണ് മരിച്ചത്. സിക്സസ് ആന്‍റ് സെവന്‍സ്, റോളിംഗ് സ്റ്റോണ്‍സ്, വെയ്ഫ്സ് ആന്‍റ് സ്ട്രിംഗ്സ് എന്നിവ മരണാനന്തരം ഇറങ്ങിയ പുസ്തകങ്ങളാണ്.

ദി റാന്‍സം ഓഫ് റെഡ് ചീഫ്, ഗിഫ്റ്റ് ഓഫ് മാഗി, ദി ലാസ്റ്റ് ലീഫ്, ദി സ്കൈ ലൈറ്റ് റൂം, ദി ഗ്രീന്‍ ഡോര്‍, ദി തേഡ് ഇന്‍ഗ്രീഡിയന്‍റ് തുടങ്ങിയവയാണ് ഓ ഹെന്‍റിയുടെ പ്രധാന കഥകള്‍. . ജീവിതകാലത്ത് പത്ത് സമാഹാരങ്ങളിലായി 600 ലേറെ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാധാരണ മനുഷ്യരെക്കുറിച്ചുള്ള കൊച്ചു കൊച്ചു സാധാരണ കഥകള്‍ അസാധാരണമായ അവസാനത്തോടെ അദ്ദേഹം അവതരിപ്പിച്ചു. പൊലീസുകാര്‍, കള്ളന്മാര്‍, ഭാര്യാ ഭര്‍ത്താക്കന്മാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരാണ് കഥാപാത്രങ്ങള്‍.

മരിക്കുന്നതിന് 9 കൊല്ലം മു ന്‍പ് മാത്രമാണ് ഡിസ്നി പോട്ടര്‍ എഴുതാന്‍ തുടങ്ങിയത്. അതിന് മുന്‍പ് 3 കൊല്ലം ഒരു ബാങ്ക് കേസില്‍ പെട്ട് ജ-യിലിലായിരുന്നു അദ്ദേഹം.

തടവറയില്‍ നിന്നാണ് ഓ ഹെന്‍റി എന്ന തൂലികാനാമം സ്വീകരിച്ചത്. വീട്ടിലെ പൂച്ചയെ ഓാാ ഹെന്‍റീ എന്ന് വിളിക്കുന്നതാണ് തൂലികാ നാമത്തിന് പ്രേരണയായതെന്നും അല്ലാ ജയിലില്‍ ഓ ഹെന്‍റി എന്നൊരു വാര്‍ഡന്‍ ഉണ്ടായിരുന്നെന്നും അതാണ് പ്രേരണയെന്നും പറയുന്നു. അവിചാരിതവും അവിശ്വസനീയവും അസാധാരണവും വിചിത്രവുമായ രീതിയില്‍ കഥകള്‍ തീരുമ്പോഴും അവയിലെ കഥയുടെ ആസ്വാദ്യത നഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് ഹെന്‍റി കഥകളുടെ സവിശേഷത.


എന്തിലും ഏതിലും ഒരു കഥയുണ്ടെന്നാണ് ഓ ഹെന്‍റിയുടെ പക്ഷം. പാര്‍ക്കിലെ ബഞ്ചുകളില്‍ നിന്നും തെരുവു വിളക്കുകളുടെ ചുവട്ടില്‍ നിന്നും പത്രവില്‍പ്പന സ്റ്റാന്‍ഡുകളില്‍ നിന്നുമാണ് തനിക്ക് മിക്ക കഥകളുടെയും ആശയം കിട്ടിയതെന്നും അദ്ദേഹം പറയുന്നു.

ഗിഫ്റ്റ് ഓഫ് മാഗി എന്ന കഥ നോക്കുക. പരസ്പരം കഠിനമായി സ്നേഹിക്കുന്ന ദരിദ്രരായ ദമ്പതിമാര്‍ - ജ-ിമ്മും ഡെല്ലയും. ഹൃദ്യമായൊരു ക്രിസ്മസ് സമ്മാനം കൊടുക്കണമെന്ന് അവരിരുവരും ആഗ്രഹിക്കുന്നു. എന്നാലത് തുറന്നു പറയുന്നില്ല. കൈയില്‍ പണമില്ല. ഡെല്ലയുടെ മുടി ചീകാന്‍ രത്നം പതിച്ചൊരു ചീപ്പ് വാങ്ങാനായി ജ-ിം തന്‍റെ അമൂല്യമായ വാച്ച് വില്‍ക്കുന്നു. ഡെല്ലയാകട്ടെ ജിമ്മിന്‍റെ വാച്ചിന് പ്ളാറ്റിനം സ്ട്രാപ്പ് വാങ്ങാന്‍ തന്‍റെ അഴകാര്‍ന്ന മുടി മുറിച്ചു വില്‍ക്കുന്നു. സമ്മാനങ്ങളുമായി ഇരുവരും കണ്ടുമുട്ടിയപ്പോഴാകട്ടെ സ്നേഹ നൊമ്പരങ്ങളാണ് ആ കഥയിലെ ട്വിസ്റ്റ്.

ഒരുമിച്ചു പഠിച്ച രണ്ട് സുഹൃ ത്തുക്കള്‍ 20 കൊല്ലത്തിന് ശേഷം ഒരിടത്ത് കണ്ടുമുട്ടാമെന്ന് തീരുമാനിക്കുന്നു. നേരം രാത്രിയായി. ഒരാള്‍ കാത്തിരിക്കുകയാണ്. ഒടുവില്‍ ഇരുട്ടിന് മറവില്‍ നിന്ന് സുഹൃത്തെത്തുന്നു. പരിചയം പുതുക്കുന്നു. സിഗര്‍ ലൈറ്ററിന്‍റെ വെളിച്ചത്തില്‍ മുഖം പരസ്പരം കാണുന്നു. രണ്ടാമതെത്തിയ സുഹൃത്ത് അല്‍പനേരം കാത്തിരിക്കാന്‍ പറഞ്ഞ് തിരിച്ചു പോകുന്നു. പിന്നീട് വെള്ള വസ്ത്രം അണിഞ്ഞൊരാള്‍ വന്ന് കാത്തിരുന്ന സുഹൃത്തിനെ അറസ്റ്റ് ചെയ്യുന്നു. എന്നിട്ടൊരു കുറിപ്പ് കൈമാറുന്നു. തിരിച്ചു പോയ സുഹൃത്തിന്‍റേതായിരുന്നു കുറിപ്പ്.

ചിക്കാഗോയില്‍ താന്‍ തേടി നടന്ന കള്ളനാണ് തന്‍റെ സുഹൃത്തെന്ന് പൊലീസുകാരനായ തനിക്ക് മനസ്സിലായെന്നും നേരിട്ട് അറസ്റ്റ് ചെയ്യാനുള്ള വിഷമം കൊണ്ടാണ് മറ്റൊരാളെ അറസ്റ്റ് ചെയ്യിക്കാന്‍ അയച്ചതെന്നും ആയിരുന്നു കുറിപ്പ്.

ഇത്തരം ലഘു ഇതിവൃത്തങ്ങളിലൂടെ സാധാരണക്കാരനു വേണ്ടി കഥകള്‍ എഴുതിയാണ് ഓ ഹെന്‍റി പ്രശസ്തനായത്. മികച്ച ചെറുകഥയ്ക്കിപ്പോള്‍ പതിവായി ഓ ഹെന്‍റി അവാര്‍ഡ് നല്‍കി വരുന്നുണ്ട്.



Share this Story:

Follow Webdunia malayalam