പന്തളം കേരള വര്‍മ്മയുടെ ചരമദിനമാണ് ജ-ൂണ്‍ 11. 1919 ജ-ൂണ്‍ 11 നാണ് അദ്ദേഹം അന്തരിച്ചത്. പദംകൊണ്ടു പന്താടുന്ന പന്തളമെന്നു വിശേഷിക്കപ്പെട്ട പന്തളത്ത് കേരളവര്‍മ്മയുടെ രചനകള്‍ നിയോക്ളാസിക് കാവ്യാപാരമ്പര്യത്തിന്‍റെ ഭാഗമാണ്.
ഹ്രസ്വായുസ്സായിരുന്ന അദ്ദേഹം സമൃദ്ധമായ രചനാ ജീവിതത്തിനുടമയാണ്. 40 വര്‍ഷത്തെ ജീവിതത്തിനിടയില്‍ സംസ്കൃതത്തിലും മലയാളത്തിലുമായി നൂറിലധികം ഖണ്ഡകാവ്യങ്ങള്‍ ഉള്‍പ്പൈടെ വിവിധ സാഹിത്യജനുസ്സുകളിലായി നിരവധി കൃതികള്‍ കേരളവര്‍മ രചിച്ചു.
പന്തളം കൊട്ടാരത്തില്‍ ജനനം. മഹാകവി പന്തളം കേരളവര്‍മ്മയുടെ 125-ാം ജയന്തി 2004ല്‍ ആയിരുന്നു.
914 ല്‍ തിരുവനന്തപുരത്ത് ഇംഗ്ളീഷ് ഹൈസ്കൂളില്‍ ഭാഷാധ്യാപകനായി. 1905 ല്‍ പൂര്‍ണ്ണമായും കവിത മാത്രമുള്ള കവനകൗമുദി എന്ന ദ്വൈവാരപ്രസിദ്ധീകരണം ആരംഭിച്ചു.
കത്തും പുസ്തകനിരൂപണവും പരസ്യവും ഉള്‍പ്പൈടെ എല്ലാം കവിതയിലായിരുന്നു കവനകൗമുദിയില്‍.
മുഖ്യകൃതികള്‍:
സുംഭനിസുംഭവധം മണിപ്രവാളം,
ഭുജംഗസന്ദേശം,
വഞ്ചീശശതകം,
ഭാഗീരഥി വഞ്ചിപ്പാട്ട്,
രുഗ്മാംഗദചരിതം (മഹാകാവ്യം),
വിജയോദയം,
ശ്രീമൂലരാജ വിജയം ഓട്ടന്‍തുള്ളല്‍,
ശബരിമലയാത്ര,
ശ്രീമൂലപ്രകാശിക,
കഥാകൗമുദി,
വേണീസംഹാരം (നാടകവിവര്‍ത്തനം).