Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാടകീയസ്വയോക്തിയുടെ ബ്രൗണിംഗ്

നാടകീയസ്വയോക്തിയുടെ ബ്രൗണിംഗ് റോബര്‍ട്ട് ബ്രൗണിംഗ്
WDWD
നാടകീയ സ്വയോക്തി (ഡ്രമാറ്റിക് മൊണോലോഗ്) കവിതകള്‍ ലോക സാഹിത്യത്തിന് സമര്‍പ്പിച്ച കവിയായിരുന്നു റോബര്‍ട്ട് ബ്രൗണിംഗ്. 1812 മേയ് 7 ന് ഇംഗ്ളണ്ടിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.

ആദ്യ കവിതയായ ‘പോലൈന്‍:എ ഫ്രാഗ്മന്‍റ് ഓഫ് എ കണ്‍ഫെഷന്‍' (1833) പേരുവയ്ക്കാതെയാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് നാടക രചനയിലും ബ്രൗണിംഗ് വ്യക്തി മുദ്ര പതിപ്പിച്ചു. ആദ്യ നാടകം, " സ്റ്റാഫോര്‍ഡ് '1837 ല്‍ പ്രസിദ്ധീകരിച്ചു. പിന്നീട് പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ ആറ് നാടകങ്ങള്‍കൂടി രചിച്ചു എങ്കിലും അദ്ദേഹത്തിന് ആ രംഗത്ത് ചലനം സൃഷ്ടിക്കാനായില്ല.

നാടക രചനയില്‍ ഏറ്റ തിരിച്ചടി പില്‍ക്കാലത്ത് സ്വയോക്തിപരമായ കവിതകളിലൂടെ പരിഹരിക്കുകയായിരുന്നു ബ്രൗണിംഗ്. 1841 ല്‍ പ്രസിദ്ധീകരിച്ച" പിപ്പാ പാസസും ' കവിതാസമാഹാരങ്ങളായ" ഡ്രമാറ്റിക് ലിറിക്സ് ' (1842)," ഡ്രമാറ്റിക് റൊമാന്‍സസ് ആന്‍ഡ് ലിറിക്സ് '(1845)എന്നിവ ഈ പുത്തന്‍ കാവ്യശാഖയുടെ മകുടോദാഹരണങ്ങളായിരുന്നു.

ഒരു കഥാപാത്രം തന്‍റെ സ്വത്വം, പശ്ഛാത്തലം, സംസാര വിഷയം, ആരോട് സംസാര്‍ക്കുന്നു എന്നീ കാര്യങ്ങള്‍ നാടകീയമായി വിശദീകരിക്കുന്ന രീതിയാണ് ബ്രൗണിംഗ് സ്വയോക്തി രീതിയില്‍ അവലംബിച്ചത്. ഇത് അദ്ദേഹത്തിന്‍റെ മറ്റ് രീതികളെക്കാള്‍ കൂടുതല്‍ അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തു.

ബ്രൗണിംഗ് കവിതകളില്‍ ആകൃഷ്ടയായ എലിസബത്ത് ബാരറ്റിനെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്. 1846 സെപ്തംബര്‍ 12 ന് ഇവര്‍ തമ്മിലുള്ള വിവാഹം അതീവ രഹസ്യമായി നടത്തി.

വിവാഹത്തിനുശേഷം ബ്രൗണിംഗും കുടുംബവും ഇറ്റലിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 1889 ഡിസംബര്‍ 12 ന് ഇറ്റലിയിലെ വെനീസില്‍ അദ്ദേഹം അന്തരിച്ചു.

Share this Story:

Follow Webdunia malayalam