Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം

ഭാസ്കരന്‍ നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം
നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം
നാലഞ്ചു തുമ്പകൊണ്ട് മാനത്തൊരു പൊന്നോണം

മലയാള ചലച്ചിത്ര ഗാനശാഖയിലെ തിളങ്ങുന്നൊരു മുത്താണ് ഈ ഗാനം. മലയാള സിനിമാ ഗാന രംഗത്ത് തനി ഗ്രാമ്യ പദാവലി കൊണ്ട് വിശ്വദര്‍ശനം സാധിച്ച അനുഗൃ ഹീത കവി പി.ഭാസ്കരന്‍റെ വരികളാണിത്.

കവിതയും പാട്ടും പച്ചമലയാളത്തിലായാല്‍ പുളിക്കുകയല്ല മധുരമേറുകയാണ് ചെയ്യുക എന്നദ്ദേഹം തെളിയിച്ചു. സാധാരണക്കാരന്‍റെ ഹൃ ദയ വികാരങ്ങളെ ലളിത സുന്ദരമായി പാട്ടിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും മനോഗതങ്ങളും പ്രണയാഭിലാഷങ്ങളും ഭാവനകളും ഹൃദയ വ്യഥകളും നൊമ്പരങ്ങളും എല്ലാം അദ്ദേഹം പാട്ടില്‍ പകര്‍ത്തി.

കഥാപാത്രങ്ങള്‍ക്ക് ചേരും വിധം പാട്ടെഴുതാന്‍ പി.ഭാസ്കരനെ പോലെ മറ്റൊരാള്‍ മലയളത്തില്‍ ഉണ്ടായിട്ടില്ല. കഥാപാത്രങ്ങളുടെ സമൂഹത്തിലെ പദവിയും സ്ഥാനമാനങ്ങളും അവരുടെ വ്യക്തിത്വത്തിന്‍റെ വികാസവും പോരായ്മകളും എല്ലാം പാട്ടിന്‍റെ വരികളില്‍ പ്രതിഫലിക്കുമായിരുന്നു.

കുട നന്നാക്കുന്ന മുസ്ളീം കഥാപാത്രം പാടുന്ന പാട്ടാണ് നീലക്കൂയിലിലെ കായലരികത്ത് വലയെറിഞ്ഞപ്പോള്‍.. എന്നത്. അതിലെ ഓരോ വരിയും അത്തരമൊരു കഥാപാത്രത്തിന് മാത്രം പാടാന്‍ കഴിയും വിധം കഥാസന്ദര്‍ഭവുമായും കഥാപാത്രവുമായും ഇഴുകി ചേര്‍ന്നിരിക്കുന്നു.

ഹൃദയം ശീലക്കുടയുടെ കമ്പിപോലെ വലിഞ്ഞുപോകുന്നു, വേറെയാണ് വിചാരമെങ്കില്‍ നേരമായത് ചൊല്ലുവാന്‍ വെറുതെയെന്തിന് എരിയും വെയിലത്ത് കൈലും കുത്തി നടക്ക്ണ് എന്നും ഭാസ്കരന്‍ ചോദിക്കുന്നു.

ഈ കൈലുംകുത്തി നടക്കല്‍ മലബാറിലെ മുസ്ളീങ്ങളുടെ ഒരു തനി നാടന്‍ പ്രയോഗമാണ്. കുടനന്നാക്കല്‍കാരന്‍റെ മോഹം ഹൂറി നിന്നുടെ കയ്യിനാല്‍ നെയ്ച്ചോറു വെച്ചത് തിന്നുവാനാണ്.
അതിലെ എല്ലാരും ചൊല്ലണ്...., മാനെന്നും വിളിക്കില്ല..., എങ്ങനെ നീ മറക്കും കുയിലേ... എന്നിവയെല്ലാം ഭാസ്കരന്‍റെ ഈ സിദ്ധിക്ക് ഉദാഹരണമാണ്.


കാട്ടുകുരങ്ങില്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഒരാളുമായി അറിയാതെ മാനസികമായി അടുത്തുപോകുന്ന പാട്ടുകാരിപ്പെണ്ണിന്‍റെ ഹൃദയം തുടിക്കുന്നത് കവി വര്‍ണ്ണിക്കുന്നത്,

മാറോടണച്ചു ഞാന്‍ ഉറക്കിയിട്ടും
എന്‍റെ മാനസ വ്യാമോഹമുണരുന്നു....

അറിയുന്നില്ലാ ഭവാന്‍ അറിയുന്നില്ല
അനുദിനമനുദിനമാത്മാവില്‍ നടക്കുന്ന
അനുരാഗ പൂജ- ഭവാനറിയുന്നില്ല...

എന്നിങ്ങനെയാണ്.

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തീ പോയി...., കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്ന് വിരുന്നു വിളിച്ചു..., ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ നിന്‍റെ നാട്ടിലെന്തു വര്‍ത്താനം കാക്കേ..., നയാ പൈസയില്ലാ കയ്യില്‍ നയാ പൈസയില്ല..., കുന്നത്തൊരു കാവുണ്ട് കവിനടുത്തൊരു മരമുണ്ട്.... എന്നിങ്ങനെ നാടന്‍ രീതിയില്‍, തനി ഗ്രമ്യമായ ബിംബങ്ങളും കല്‍പനകളും ഉപയോഗിച്ച് , നല്ല പാട്ടുകള്‍ എഴുതാന്‍ സാധിക്കും എന്ന് ഭാസ്കരന്‍ തെളിയിച്ചു.

തിരമാല, ചന്ദ്രിക, നീലക്കുയില്‍, ഉമ്മ, നീലസാരി, രാരിച്ചനെന്ന പൗരന്‍, കണ്ടം ബച്ച കോട്ട്, ഉണ്ണിയാര്‍ച്ച, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, സ്നേഹ ദീപം, ആദ്യകിരണങ്ങള്‍, മിന്നാമിനുങ്ങ്, മൂടുപടം, കുട്ടിക്കുപ്പായം, അമ്മയെക്കാണാന്‍, റോസി, സ്ത്രീ, മൂലധനം, ഭാര്‍ഗവീ നിലയം, ഭര്‍ത്താവ്, ശ്യാമളച്ചേച്ചി, അമ്പലപ്രാവ്, വിലകുറഞ്ഞ മനുഷ്യന്‍ എന്നിങ്ങനെ ഒറ്റേറെ ചിത്രങ്ങളില്‍ 60 കളിലും 70 കളിലും അദ്ദേഹം പാട്ടെഴുതി.

നീലക്കുയിലില്‍ ഭാസ്കരന്‍ - രാഘവന്‍ കൂട്ടുകെട്ട് നേടിയപോലുള്ള വിജ-യം ഭാര്‍ഗവീ നിലയത്തില്‍ ഭാസ്കരന്‍ -ബാബുരാജ-് കൂട്ടുകെട്ടിന് കൈവരിക്കാന്‍ കഴിഞ്ഞു. താമസമെന്തേ വരുവാന്‍...., കമുകറ പാടിയ ഏകാന്തതയുടെ അപാര തീരം... യേശുദാസും സുശീലയും പാടിയ അറബിക്കടലൊരു മണവാളന്‍..., ജ-ാനകി പാടി മനോഹരമാക്കിയ വാസന്ത പഞ്ചമി രാവിലെ..., പൊട്ടാത്തെ പൊന്നിന്‍ കിനാവുകൊണ്ടൊരു ... എല്ലാം... ഒന്നിനൊന്നു മികച്ച ഗാനങ്ങള്‍.


Share this Story:

Follow Webdunia malayalam