Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിഘണ്ടുകാരനായ ശ്രീകണ് ഠേശ്വരം -

ടി ശശി മോഹന്‍

നിഘണ്ടുകാരനായ ശ്രീകണ് ഠേശ്വരം - ആട്ടക്കഥ കുളവറ ശബ്ദതാരാവലി പദ്മനാഭ പിള്ള
WDWD
മാര്‍ച്ച് 4 - ഭാഷാസ്നേഹികള്‍ക്ക് തീരാനഷ്ടമുണ്ടാക്കിയ ദിനമാണ്.് ഈ ദിനത്തിലാണ് മലയാളത്തിന്‍റെ സ്വന്തം നിഘണ്ടുവായ ശബ്ദതാരാവലിയുടെ കര്‍ത്താവ് ശ്രീകണ്‍ഠേശ്വരം ജി. പത്മനാഭപിള്ള കഥാവശേഷനായത്.

ഒരായുസ്സ് മുഴുവന്‍ ഹോമിച്ച് കൈരളിക്ക് പുരോഢാശമായി ശബ്ദതാരാവലിയെന്ന ബൃ ഹദ് നിഘണ്ടു സമ്മാനിച്ച ത്യാഗിവര്യനാണ് ശ്രീകണ് ഠേശ്വരം പദ്മനാഭ പിള്ള.

1864 നവംബര്‍ 27നാണ് തിരുവനന്തപുരം ശ്രീകണേ്ഠശ്വരത്ത് കുളവറ വിളാകത്ത് വീട്ടില്‍ പരുത്തിക്കാട്ട് നാരായണപിള്ളയുടെയും നാരായണിയുടെയും മകനായി പത്മനാഭപിള്ള ജനിച്ചത്.

മെട്രിക്കുലേഷന്‍ പരീക്ഷ ആദ്യ വട്ടം തോറ്റ, തുള്ളലിലും ആട്ടക്കഥയിലും കഥകളിയിലും അമിതാവേശം മൂത്ത് അഭിനയം ശീലിച്ച പത്മനാഭപിള്ള ്ള എഴുത്തിന്‍റെ ആദ്യ കാലങ്ങളില്‍ രചിച്ചത് തുള്ളല്‍ക്കഥയും ആട്ടക്കഥയുമാണ്. പിന്നീടാണ് വാക്കും അര്‍ത്ഥവും ഈ മഹാരഥന്‍റെ മനസ് കീഴടക്കിയത്.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പേട്ടയിലെ സ്കൂളില്‍ ചേര്‍ന്ന് ഇംഗ്ളീഷ് പഠിച്ചു.അക്കാലത്തു തന്നെ പഴവങ്ങാടി വിഞ്ചേശ്വര ശാസ്ത്രികളുടെയടുക്കല്‍ നിന്ന് സംസ്കൃതം പഠിച്ചു. കവിയൂര്‍ പരമേശ്വരന്‍ മൂസതിന്‍റെ കീഴില്‍ വൈദ്യവും അഭ്യസിച്ചിട്ടുണ്ട്.

പിന്നീട് തുള്ളല്‍ക്കഥകളിലായി ഭ്രമം. കിട്ടാവുന്നതൊക്കെ സംഘടിപ്പിച്ച് വായിച്ചു അഭിനയിച്ചു. ഇക്കാലത്താണ് മെട്രിക്കുലേഷന്‍ പരീക്ഷയില്‍ തോല്‍വി പിണയുന്നത്.

കനകലതാ സ്വയംവരം നാടകം, സുന്ദോപ സുന്ദ യുദ്ധം ആട്ടക്കഥ, പാണ്ഡവവിജയം നാടകം എന്നിവ തുടര്‍ന്നെഴുതി. കണ്ടെഴുത്ത് വകുപ്പില്‍ ഇക്കാലത്ത് ജോലിയുണ്ടായിരുന്നു. പിന്നീട് മജിസ്ട്രേറ്റ് പരീക്ഷ പാസായപ്പോള്‍ തിരുവനന്തപുരത്തെത്തി പ്രാക്ടീസ് തുടങ്ങി.

കീചകവധം തുള്ളല്‍, കേരളവര്‍മ ചരിതം, കുഞ്ചന്‍ നമ്പ്യാര്‍, കാളിയമര്‍ദ്ദനം, ഹരിശ്ഛന്ദ്ര ചരിതം കിളിപ്പാട്ട്, ലക്സ്മി രാജ്ഞി, നമ്മുടെ മഹാരാജാവ് എന്നീ കൃതികള്‍ രചിച്ചു.

ഇരുപത് കൊല്ലം കൊണ്ട് പണിക്കുറ തീര്‍ത്ത് പുറത്തിറക്കിയ ശബ്ദതാരാവലിയാണ് പത്മനാപിള്ളയുടെ മാസ്റ്റര്‍ പീസ്. കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍, എ.ആര്‍. രാജരാജവര്‍മ്മ എന്നിവരുടെ പ്രോത്സാഹനത്തില്‍ എഴുതിത്തുടങ്ങിയ ഈ കൃതി കൈരളിയ്ക്ക് മുതല്‍ക്കൂട്ടാണ്.

ഭാഷയ്ക്ക് നല്‍കിയ ഈ മഹത്തായ സേവനത്തെ പ്രകീര്‍ത്തിച്ച് ശ്രീമൂലം തിരുനാള്‍ ഇദ്ദേഹത്തിന് വീരശൃം ഖല സമ്മാനിച്ചു.

മദന കാമചരിതം സംഗീത നാടകം, കീശാ നിഘണ്ടു എന്നിവയുടെ അദ്ദേഹത്തിന്‍റെരചനകളാണ്.

Share this Story:

Follow Webdunia malayalam