വിഖ്യാത റഷ്യന്‍ കവിയും നോവലിസ്റ്റുമായ ബോറിസ് ലിയാനിഡോവിച്ച് പാസ്റ്റര്‍ നാക്കിന്‍റെ ചരമ ദിനമാണ് മെയ് 30. ഫെബ്രുവരി 10 ആണ് ജന്മദിനം. റഷ്യന്‍ സാഹിത്യത്തിലെ ഇതിഹാസങ്ങളിലൊന്നായ പുഷ്കിന്‍റെ ചരമദിനവും അന്നാണ്.
ജീവിത കാമനകള്‍, ജീവിതത്തോടുള്ള അഭിനിവേശം അതാണ് പാസ്റ്റര്‍നാക്കിന്‍റെ രചനകളുടെ സൗഭഗം. ഡോ. ഷാവോഗോ എന്ന ഒറ്റ ഗ്രന്ഥം കൊണ്ട് ലോകം കീഴടക്കിയ പാസ്റ്റര്‍നാക്കിന് 1958ല്‍ നോബല്‍ പുരസ്കാരം ലഭിച്ചു. പക്ഷെ റഷ്യന്‍ ഭരണാധികാരികളുടെ നിര്‍ബന്ധം കാരണം അതു സ്വീകരിച്ചില്ല.
മുപ്പതുകളില്‍ പാസ്റ്റര്‍നാക്ക് സോവിയറ്റ് അധികൃതരുടെ കണ്ണില്‍ കരടായി മാറി. വൈയ്യക്തികതക്ക് ഊന്നല്‍ നല്‍കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. അക്കാലത്ത് ക്ളാസിക്കുകളുടെ തര്‍ജ്ജമകളിലൂടെയായിരുന്നു അദ്ദേഹം ജീവിതമാര്‍ഗ്ഗം കണ്ടെത്തിയത്. ഇവയില്‍ ചിലത് സ്റ്റാലിനും നന്നെ ബോധിച്ചു.
അറസ്റ്റ് ചെയ്ത് തടവിലാക്കേണ്ടവരുടെ പട്ടികയില്‍ സ്റ്റാലിന്‍ പാസ്റ്റര്‍ നാക്കിന്‍റെ പേരിനെതിരെ ഗുണന ചിഹ്നമിട്ടുവെന്ന് മേഘങ്ങളില്‍ വിവരിക്കുന്ന ഇയാളെ വെറുതെ വിട്ടേക്കൂ എന്ന് പറഞ്ഞുവെന്നതാണ് കഥ.
മൊസ്കോ സ്കൂള്‍ ഓഫ് പെയിന്‍റിംഗിലെ അദ്ധ്യാപകന്‍റെയും ലിയോഡിനിഡ് ഓസിയോവിച്ച് പാസ്റ്റര്‍ നാക്കിന്‍റെയും ,പിയാനോ സംഗീതജ-്ഞ റോസ കാഫ്മാന്‍റെയും മകനായി മോസ്കോയില്‍ 1890 ഫെബ്രുവരി 10ന് ജ-ൂത കുടുംബത്തില്‍ ജ-നിച്ച പാസ്റ്റര്‍നാക്ക് സുഖസൗകര്യങ്ങളോടെയാണ് വളര്‍ന്നത്. ജ-ര്‍മ്മനിയിലെ മാര്‍ ബര്‍ഗ് സര്‍വകലാശാലയില്‍ തത്വശാസ്ത്രമായിരുന്നു പഠന വിഷയം.
പക്ഷെ തത്വശാസ്ത്രം പാസ്റ്റര്‍നാക്കിനെ രസം പിടിപ്പിച്ചില്ല. 1914 ല്‍ മോസ്കോയില്‍ തിരിച്ചെത്തി. കവിതാ പുസ്തകം പ്രസിദ്ധീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.
പിന്നീട് ഒന്നാം ലോകമഹായുദ്ധകാലത്ത് ഉറാള്‍സിലെ രാസവസ്തു ഫാക്ടറിയില്‍ അധ്യാപകനായി ജോലി ചെയ്തു. വാസ്തവത്തില്‍ ഇതാണ് ഡോ.ഷിവാഗോയുടെ രചനയ്ക്ക് സഹായകമായ ജ-ീവിതാനുഭവങ്ങള്‍ നല്‍കിയത്.
1922 ല്‍ പാസ്റ്റര്‍നാക്ക് ഈവ് ജ-ിനിയ വ്ളാഡ്മിറോവ്നയെ വിവാഹം ചെയ്തു. പക്ഷെ 31 ല്‍ വിവാഹമോചനം നേടി. 1934 ല്‍ സിനൈദ നിക്കളോവ്ന നെയ്ഗ്വാസിനെ വിവാഹം ചെയ്തു.
കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെയുള്ള വിമര്‍ശനമായിരുന്നു ഡോ.ഷിവാഗോ. മരണംവരെ ഇതിന്‍റെ പേരിലുള്ള പീഢനം പാസ്റ്റര്‍നാക്കിന് അനുഭവിക്കേണ്ടിവന്നു. 1960 മെയ് 30 ന് പസ്റ്റര്‍നാക് അന്തരിച്ചു.
1957 ല്‍ ഇറ്റലിയിലാണ് ഡോ.ഷിവാഗോ പ്രസിദ്ധീകരിച്ചത്. 30 കൊല്ലത്തിന് ശേഷം -പാസ്റ്റര്‍നാക്ക് മരിച്ച ശേഷം- 1987 ല്‍ സോവിയറ്റ് യൂണിയനും അത് പ്രസിദ്ധീകരിച്ചു