മലയള പത്രപ്രവര്‍ത്തനചരിത്രത്തിലെ ദീപസ്തംഭങ്ങളില്‍ പ്രധാനമാണ് കേസരി ബാലകൃഷ്ണ പിള്ളയുടെ പേര്. ധീരവും ഉദാത്തവുമായ പത്രപ്രവര്‍ത്തനത്തിന്‍റെ മാതൃകയാണ് അദ്ദേഹം.
അദ്ദേഹത്തോടുള്ള ആദര സൂചകമായി തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തകര്‍ കേസരി സ്മാരക ജേ-ണലിസ്റ്റ് ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.
1960 ഡിസമ്പര്‍ 18നാണ് കേസരി അന്തരിച്ചത്.
മലയാള സാഹിത്യ നിരൂപകന്‍ പത്രാധിപര്‍ കേസരി പത്രത്തിന്‍റെ സ്ഥാപകന്‍. രാഷ്ട്രീയ വിമര്‍ശകന്‍, ചരിത്രഗവേഷകന്‍, സാഹിത്യ നിരൂപകന്‍ എന്നീ നിലകളിലെല്ലാം അവിസ്മരണീയന്‍. ലോകസാഹിത്യത്തിലെ പുതിയ പ്രവണതകളെ മലയാളത്തിനു പരിചയപ്പെടുത്തത്തുന്നതില്‍ കേസരി വലിയ പങ്ക് വഹിച്ചിട്ടുണ്ട് .
1889 ഏപ്രില്‍ 13 നാണ് ജ-നനം. . തിരുവനന്തപുരം മഹാരാജാസ് കോളജില്‍ പഠിച്ച് ചരിത്രത്തില്‍ ബി.എ.ബിരുദം നേടി. കുറെക്കാലം കോളജ് അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു.
അധ്യാപകനായി ഇരിക്കുമ്പോള്‍ തന്നെ നിയമബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് അഡ്വക്കേറ്റായി പ്രാക്ടീസ് ആരംഭിച്ചു. അധികം താമസിയാതെ അഭിഭാഷക വൃത്തി ഉപേക്ഷിച്ച് ജ്യോതിഷം, പുരാവസ്തു ശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, ചിത്രകല തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം നേടി.
1922 ല്‍ സമദര്‍ശിയുടെ പത്രാധിപത്വം ഏറ്റെടുത്തു. 1926 ല്‍ നിലവില്‍ വന്ന തിരുവിതാം കൂര്‍ പത്രപ്രവര്‍ത്തന റെഗുലേഷനെതിരെ എഴുതിയ മുഖപ്രസംഗം പത്ര ഉടമയുടെ വിപ്രതിപത്തിക്ക് അദ്ദേഹത്തെ പാത്രമാക്കി.
തുടര്‍ന്ന് 1930 ല്‍ ശാരദ പ്രസ് സ്ഥാപിച്ച് പ്രബോധകന്‍ എന്ന വാരിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.
പബോധകന്‍റെ ലൈസന്‍സ് റദ്ദാക്കുകയും കോടതിയലക്ഷ്യത്തിന് അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് കേസരി വാരികയുടെ ഉടമസ്ഥനായിരുന്ന നാരായണപിള്ളയുമായി ബന്ധപ്പെട്ട് അദ്ദേഹത്തില്‍ നിന്ന് കേസരിയുടെ ലൈസന്‍സ് കരസ്ഥമാക്കി.
അതിലൂടെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ അനാശാസ്യതകളെ തുറന്ന് എതിര്‍ത്ത ബാലകൃഷ്ണപിള്ള സര്‍ക്കാരിന്‍റെ പത്രനിയമവ്യവസ്ഥകളില്‍ പ്രതിഷേധിച്ച് പത്രപ്രസിദ്ധീകരണം നിര്‍ത്തിവച്ചു.
മോപ്പസാങിന്‍റെ ഒരു സ്ത്രീയുടെ ജീവിതവും കാമുകനും, സ്റ്റെന്‍ഥാളിന്‍റെ ചുവപ്പും കറുപ്പും എന്നീ നോവലുകളും ഇബ്സെന്‍റ പ്രേതങ്ങള്‍ എന്ന നാടകവും മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ആശയപരവും രൂപപരവുമായ നൂതനസാഹിത്യ സമീപനങ്ങളെയും പ്രസ്ഥാനധര്‍മ്മങ്ങളെയും ആസ്പദമാക്കിയുള്ള അപഗ്രഥാനാത്മക നിരൂപണത്തിനും മലയാളത്തില്‍ തുടക്കം കുറിച്ചത് കേസരിയാണ്.
രൂപമഞ്ജരി എന്ന ലക്ഷണഗ്രന്ഥവും എട്ടു പാശ്ചാത്യ കഥകള്‍ എന്ന സമാഹാരവും പല ജീവ ചരിത്രഗ്രന്ഥങ്ങളും ചങ്ങമ്പുഴ തുടങ്ങിയ എഴുത്തുകാരുടെ കൃതികള്‍ക്ക് എഴുതിയ വിസ്തൃതമായ അവതാരികകളും കേസരിയുടെ സംഭാവനകളായി അവശേഷിക്കുന്നു. ലേഖനങ്ങളടെ സമ്പൂര്‍ണ്ണ സമാഹാരം പില്ക്കാലത്ത് പ്രസിദ്ധീകരിച്ചു.