Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി, കേരളം പോലൊരു കവി

കവി കടന്നു പോയിട്ട് 2008 ല്‍ 30 വര്‍ഷം

പി, കേരളം പോലൊരു കവി
PRO
കേരളം പോലൊരു കവി, അതായിരുന്നു മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍. കേരളത്തിലെന്ന പോലെ കവിതകളില്‍ സൗന്ദര്യത്തിന്‍റെ ധാരാളിത്തം നിറച്ച കവി കടന്നു പോയിട്ട് 2008 മെയ് 27 ന് 30 വര്‍ഷം തികയുന്നു.

കേരളത്തിന്‍റെ സൗന്ദര്യം വായനക്കാരിലേക്ക് പടര്‍ത്താന്‍ പിയുടെ ഏതാനും വരികള്‍ പോരും. സംസ്കൃതത്തിന്‍റെ ആഢ്യത്വത്തിനു കീഴടങ്ങാതെ മലയാളത്തിന്‍റെ നിര്‍മ്മലമായ ലാളിത്യത്തില്‍ വിരിയിച്ചവയാണ് അദ്ദേഹത്തിന്‍റെ കവിതകള്‍.

കേരളത്തിലെ പ്രകൃതിസൗന്ദര്യം, ക്ഷേത്രാന്തരീക്ഷം, പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും , ദേവതാ സങ്കല്പങ്ങള്‍, പുരാണകഥകള്‍, പരമ്പരാഗതകലകള്‍ തുടങ്ങിയവ മിക്ക കവിതകളിലും പ്രതിപാദ്യങ്ങളായോ പ്രതീകങ്ങളായോ ധ്വന്യാത്മക കല്പനകളായോ പ്രത്യപ്പെടുന്നു. കല്പനകളുടെ അനര്‍ഗളപ്രവാഹമാണ് പി. കവിതകളുടെ പ്രത്യേകത.

കാസര്‍കോട് ജ-ില്ലയിലകാഞ്ഞങ്ങാടതാലൂക്കില്‍ അജ-ാനൂരില്‍ 1906 ഒക്ടോബര്‍ 25 നാണി.കുഞ്ഞിരാമന്‍ നായര്‍ ജ-നിച്ചത്.കൊല്ലവര്‍ഷം 1082 തുലമാസത്തിലതിരുവോണനാളിലായിരുന്നു ജ-നനപനയന്തട്കുഞ്ഞമ്അമ്മയുസംസ്കൃവിദ്വാന്‍ പുറവങ്കകുഞ്ഞമ്പനായരുമാണമാതാപിതാക്കള്‍.

നിലേശ്വരം, പട്ടാമ്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ സംസ്കൃത പഠനം നടത്തി. ശബരി ആശ്രമം സ്കൂള്‍, കൂടാളി ഹൈസ്കൂള്‍, കൊല്ലങ്കോട് രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചു.

webdunia
PRO
1925-35 കാലഘട്ടങ്ങളില്‍ വൈഷ്ണവ ഭക്തിപ്രധാനങ്ങളായ ശ്രീരാമചരിതം, ഭദ്രദീപം, അനന്തകാട്ടില്‍, താരമാല എന്നീ കൃതികള്‍ രചിച്ചു. മധ്യവസ്സായപ്പോള്‍ മുതല്‍ നാടോടിയായി ഗുരുവായൂര്‍ തുടങ്ങിയ സങ്കേതങ്ങളില്‍ മാറി മാറി കഴിഞ്ഞുകൂടി.

ഒട്ടേറെ കവിതാസമാഹാരങ്ങള്‍ക്കും പുറമെ കഥാഗ്രന്ഥങ്ങള്‍, ജീവചരിത്രങ്ങള്‍, നാടകങ്ങള്‍ എന്നിവയും ആത്മകഥയും രചിച്ചിട്ടുണ്ട്. കളിയച്ഛന്‍ , താരമത്തോണി എന്നീ കവിതാ സമാഹാരങ്ങള്‍ക്ക് യഥാക്രമം കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യ അക്കാദമിയുടെയും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രഥോത്സവം എന്ന പേരില്‍ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം പ്രസിദ്ധീകൃതമായിട്ടുണ്ട്.

വയല്‍ക്കരയില്‍, പൂക്കളം, നീരഞ്ജനം എന്നിവയാണ് മറ്റ് സമാഹാരങ്ങള്‍. കവിയുടെ കാല്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി എന്നിവ ആത്മകഥാപരമായ കൃതികളാണ്.

തിരുവനന്തപുരത്ത് ഒരു സത്രത്തില്‍ 1978 മെയ് 27 ന് അനാഥനെപ്പോലെ ആ ജീവിതം അവസാനിച്ചു. യാത്രകള്‍ നിറഞ്ഞതായിരുന്നു പിയുടെ കാവ്യജീവിതം. കവിതയുടെ, സൗന്ദര്യത്തിന്‍റെ പൂര്‍ണ്ണത തേടിയുള്ള ആ യാത്രകളിലൊന്ന് ഭൂമിക്കുമപ്പുറത്തേക്ക് നീണ്ടു. ആ അവസാന യാത്രയില്‍ കവിതയുടെ സൗന്ദര്യ പൂര്‍ണ്ണിമ അദ്ദേഹത്തെ അനുഗ്രഹിച്ചിരിക്കും.

Share this Story:

Follow Webdunia malayalam