Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊറ്റക്കാടിന്‍റെ 95 ാം പിറന്നാള്‍

പീസിയന്‍

ഇന്ന് പൊറ്റക്കാടിന്‍റെ 95 ാം പിറന്നാള്‍ എസ്.കെ ലോകം ചുറ്റിക്കാണാന്‍ കപ്പല്‍ യൂറോപ്പ്
വിഖ്യാത സഞ്ചാര സാഹിത്യകാരനും, നോവലിസ്റ്റുമായിരുന്ന എസ്.കെ.പൊറ്റക്കാടിന്‍റെ 95 ാം ജന്മദിനം ഇന്ന്.

സഞ്ചാര സാഹിത്യത്തിലൂടെ ലോകത്തെ മലയാളികള്‍ക്ക് അയല്‍നാടുപോലെ പരിചയപ്പെടുത്തിയ ശങ്കരന്‍കുട്ടി പൊറ്റെകാട് 1913 മാര്‍ച്ച് 14ന് കോഴിക്കോട്ടാണ് ജ-നിച്ചത്.

വിദ്യാഭ്യാസ ജ-ീവിതം ഇന്‍റര്‍മീഡിയറ്റോടെ അവസാനിപ്പിക്കേണ്ടിവന്ന പൊറ്റെക്കാട്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാവുകയായിരുന്നു.

1934 ല്‍ തൊഴിലന്വേഷിച്ച് മുംബൈയിലേക്ക് പോയതാണ് എസ്.കെ.യുടെ ജ-ീവിതത്തില്‍ വഴിത്തിരിവായത്. സഞ്ചാരത്തില്‍ ഭ്രമം കയറിയ എസ്.കെ. 1949 ല്‍ ആദ്യമായി ലോകം ചുറ്റിക്കാണാന്‍ കപ്പല്‍ കയറി.

യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ-്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയും ജ-നങ്ങളൂമായി അടുത്തിടപഴകുകയും ചെയ്തു. ഈ അനുഭവങ്ങളെല്ലാം മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടായി.

കെയ്റോ കത്തുകള്‍, ബാലിദ്വീപ്, പാതിരാ സൂര്യന്‍റെ നാട്ടില്‍, കാപ്പിരികളുടെ നാട്ടില്‍, യാത്രാസ്മരണകള്‍ തുടങ്ങിയ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ എസ്.കെ.രചിച്ചു. ഇരുപത് ചെറുകഥാ സമാഹാരങ്ങളുടെ കര്‍ത്താവായ അദ്ദേഹം നോവലുകളിലൂടെ കഥാപ്രപഞ്ചത്തെ വ്യാപിപ്പിച്ചു.

ഒരു ദേശത്തിന്‍റെ കഥ, ഒരു തെരുവിന്‍റെ കഥ, വിഷകന്യക, കുരുമുളക്, നാടന്‍ പ്രേമം, പ്രേമശിക്ഷ, കറാമ്പൂ, മൂടുപടം തുടങ്ങിയ നോവലുകള്‍ മലയാളിയുടെ സ്വകാര്യമായ അഹങ്കാരമാണ്.

1962 ല്‍ ഒരു തെരുവിന്‍റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1973 ല്‍ ഒരു ദേശത്തിന്‍റെ കഥയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

1957ലും 1962ലും കമ്യൂണിസ്റ്റ് പിന്തുണയോടെ സ്വതന്ത്രനായി പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1962 ലെ തിരഞ്ഞെടുപ്പില്‍ ജ-യിച്ചു. സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗമായി സേവനമനുഷ് ഠിച്ചിട്ടുണ്ട്.

1981 ല്‍ ഒരു ദേശത്തിന്‍റെ കഥയ്ക്ക് "ജ്ഞാനപീഠം' ലഭിച്ചു. 1982 ഓഗസ്റ്റ് ആറിന് എസ്.കെ.പൊകെറ്റക്കാട് അന്തരിച്ചു.

Share this Story:

Follow Webdunia malayalam