Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിനായി ഒരു ജീവിതം

മലയാളത്തിനായി ഒരു ജീവിതം
WDWD
മലയാളത്തിനു വേണ്ടിഒ ജീവിച്ച പ്രൊഫ എസ് ഗുപ്തന്‍ നായരുടെ ഒന്നാം ചരമ വാര്‍ഷികമാണ്‌ ഇന്ന് മലയാളം അറിയണം വായിക്കണം - ഗുപ്തന്‍നായര്‍ പ്രചരിപ്പിച്ചത് ഇതാണ്. ശുദ്ധ മലയാളത്തിന്‍റെ മേന്മകളും അദ്ദേഹം ലോകത്തിന് മുന്നില്‍ നിരത്തി.

മലയാളത്തിന് വേണ്ടി ജീവിച്ച, സാഹിത്യത്തെ നിരൂപണത്തിലൂടെയും വിമര്‍ശനത്തിലൂടെയും ശുദ്ധീകരിക്കാന്‍ പ്രയത്നിച്ച ഒരു മഹാന്‍റെ നഷ്ടമാണ് ഗുപ്തന്‍ നായരുടെ നിര്യാണം മൂലം മലയാളത്തിനുണ്ടായത്.

ഗുപ്തന്‍നായരുടെ അവസാന പൊതുചടങ്ങ് ഒരുപക്ഷെ അദ്ദേഹത്തിന്‍റെ അയല്‍വാസികള്‍ നല്‍കിയ സ്വീകരണചടങ്ങാകാം. വാര്‍ദ്ധക്യത്തിന്‍റെ ആലസ്യവുമായി യോഗത്തിനെത്തിയ ഗുപ്തന്‍നായര്‍ ആരോഗ്യകാരണങ്ങളാല്‍ ഇരുന്നാണ് പ്രസംഗിച്ചത്. മലയാള ഭാഷയെക്കുറിച്ചുള്ള ചെറു പ്രഭാഷണമായിരുന്നു ഗുപ്തന്‍നായരുടേത്.

പേരൂര്‍ക്കടയിലെ പുള്ളി ലൈനിലെ ആദ്യ താമസക്കാരില്‍ ഒരാളാണ് ഗുപ്തന്‍നായര്‍. എഴുത്തച്ഛന്‍ പുരസ്കാരം കിട്ടിയ ഗുപ്തന്‍നായരെ ആദരിക്കാന്‍ അവിടത്തെ റസിഡന്‍സ് അസോസിയേഷന്‍ യോഗം സംഘടിപ്പിച്ചത് ഒരു മാസം മുമ്പാണ്. ശിഷ്യനും പ്രമുഖ കവിയുമായ ജി. മധുസൂദനന്‍ നായരും യോഗത്തിനുണ്ടായിരുന്നു.

പതിഞ്ഞ ശബ്ദത്തില്‍ ഏതാനും വാക്കുകള്‍. മലയാളം അറിയണം വായിക്കണം. ഈ വഴിയിലെ ആദ്യ താമസക്കാരനാണ് ഞാന്‍. എവിടെനിന്ന് കിട്ടിയ ഉപഹാരവും സന്തോഷമാണ്. അത് ഇവിടെ നിന്നാകുമ്പോള്‍ കൂടുതല്‍ സന്തോഷം - ഇങ്ങനെയാണ് ഗുപ്തന്‍നായര്‍ പറഞ്ഞ് നിര്‍ത്തിയത്. മധുസൂദനന്‍ നായരും തന്‍റെ ഗുരുവിനെ പ്രശംസിച്ചു

.

ശുദ്ധമലയാളം അറിയണമെങ്കില്‍ ഗുപ്തന്‍നായരുടെ എഴുത്ത് വായിക്കണമെന്ന് മധുസൂദനന്‍ നായര്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. കഥയും കവിതയം നോവലുമെഴുതാതെ മധുസൂദനന്‍ നായരെപ്പോലെ മലായാളിയുടെ മനസ്സറിഞ്ഞ സാഹിത്യകാരനെക്കൊണ്ട് ഇങ്ങനെ പറയിക്കാനായതാണ് ഗുപ്തന്‍നായരുടെ സവിശേഷത.

ലേഖനങ്ങളിലൂടെയും ഗദ്യങ്ങളിലൂടെയും തന്‍റെ മനസ്സും ആശയവും മലയാളിക്ക് മുന്നില്‍ വ്യക്തതതോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഗുപ്തന്‍നായര്‍ക്ക് ലഭിച്ച എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പടെയുള്ള അവാര്‍ഡുകള്‍ അതിനുള്ള അംഗീകാരമാണ്. മലയാളം അധ്യാപകനെന്ന നിലയിലും ഗുപ്തന്‍നായരുടെ സംഭാവനകള്‍ വലുതാണ്.

രമണന്‍ പൊട്ടക്കവിതയാണെന്നും പറയാന്‍ ചങ്കൂറ്റം കാണിച്ച ഏക നിരൂപകനാണ് ഗുപ്തന്‍നായര്‍. മലയാള സാഹിത്യത്തിലെ കുലപതിമാര്‍ ഗുപ്തന്‍നായര്‍ക്കെതിരെ അണിനിരന്നപ്പോഴും താന്‍ ഉദ്ദേശിച്ചതെന്തെന്ന് മലയാളികളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൃത്രിമത്വത്തിന്‍റെ ദുസ്വാധീനമുള്ള കൃതിയാണെന്ന് ഗുപ്തന്‍നായര്‍ ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ വിമര്‍ശകര്‍ പിന്നീട് നാവടക്കി.

കാക്കേ, കാക്കേ കൂടെവിടെ.... മലയാളിയുടെ മനസ്സില്‍ വിവാദമായപ്പോഴും ഗുപ്തന്‍നായര്‍ പ്രതികരിച്ചു. സി.വി.കുഞ്ഞിരാമന്‍റെ കവിതയല്ല അതെന്നും ഉള്ളൂരെന്ന മഹാകവി മലയാളത്തിന് നല്‍കിയ സംഭാവനയാണ് ഇതെന്നും ഗുപ്തന്‍നായര്‍ വ്യക്തമാക്കി. അന്ത്യ നാളുകളില്‍ അദ്ദേഹത്തിനെതിരെയും വിമര്‍ശനം ഉണ്ടായി. അതൊന്നും കാര്യമാക്കാതെ മുന്നോട്ട് നീങ്ങാന്‍ ഗുപ്തന്‍നായര്‍ക്കായി.


മലയാള സാഹിത്യകാരന്‍, അധ്യാപകന്‍, ഉപന്യാസകാരന്‍, സാഹിത്യ വിമര്‍ശകന്‍, നടന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ഗുപ്തന്‍ നായര്‍. നാടക ചിന്തകനായും ഗുപ്തന്‍ നായര്‍ പേരെടുത്തിട്ടുണ്ട്. സുദീര്‍ഘമായ അധ്യാപന സപര്യയിലൂടെ ഒട്ടേറെ പ്രഗത്ഭ ശിഷ്യന്മാരെ സാഹിത്യ ലോകത്തിന് സമ്മാനിക്കാനും ഗുപ്തന്‍നായര്‍ക്ക് കഴിഞ്ഞു.

നിരൂപകനെന്ന നിലയില്‍ ധാരാളം യുവ സാഹിത്യകാരന്മാര്‍ക്ക് മാര്‍ഗ്ഗദീപമാകാനും അദ്ദേഹത്തിനായി. മലയാളത്തിനൊപ്പം ഇംഗ്ളീഷും അനായമായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം മികച്ചൊരു പ്രാസംഗികന്‍ കൂടിയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരവും 2005 നവംബറില്‍ ഗുപ്തന്‍നായരെ തേടിയെത്തി. ഒട്ടേറെ മികച്ച പുരസ്കാരങ്ങളും അദ്ദേഹത്തിന് കിട്ടി.

ഗുപ്തന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്കാരം മലയാളി സമ്മാനിച്ചിട്ട് അധികമാകും മുന്പായിരുന്നു ഗുപ്തന്‍നായരുടെ വേര്‍പാട്. നിരൂപണത്തിലെ മുതിര്‍ന്ന തലമുറയില്‍ നിന്ന് ഒരു കണ്ണി കൂടി അടര്‍ന്ന് മാറുന്നു. ചങ്ങന്പുഴയുടെ സുഹൃത്തായ ഗുപ്തന്‍നായരിലൂടെ കാവ്യാസ്വാദകനായും "നക്ഷത്രങ്ങളുടെ സ്നേഹഭാജന'ത്തെ മലയാളി അറിഞ്ഞു.

1919ല്‍ ജനിച്ച അദ്ദേഹം ഓച്ചിറ, കായംകുളം എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിത്ധവനന്തപുരം ആര്‍ട്സ് കോളിജിലായിത്ധന്നു ബി.എ. ഓണേഴ്സ് പഠനം. കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പ്രിന്‍സിപ്പള്‍ പദവി വരെ വഹിച്ചു.

ഗ്രന്ഥ ലോകം, വിജ്ഞാന കൈരളി, സന്നിധാനം എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്‍റ് ഡയറക്ടറായും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യു.ജി.സി. പ്രഫസറായും ജോലി നോക്കി. കേരള സാഹിത്യ സമിതിയുടേയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്‍റേയും കേരള സാഹിത്യ അക്കാദമിയുടേയും അധ്യക്ഷനായിത്ധന്നു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1966), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(1984), വയലാര്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

പ്രധാന കൃതികള്‍-സമാലോചന, ഇസങ്ങള്‍ക്കപ്പുറം, ക്രാന്തദര്‍ശികള്‍, ടാഗൂര്‍, കാവ്യസ്വരൂപം, തിരയും ചുഴിയും, തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, അഞ്ച് ലഘുനാടകങ്ങള്‍, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കള്‍-ചങ്ങന്പുഴ കവിയും കവിതയും.

ആത്മകഥ - മനസാസ്മരാമി

Share this Story:

Follow Webdunia malayalam