അതികാല്‍പനകതയുടെ നനവൂറുന്ന കഥകളാല്‍ മലയാളി വായനക്കാരുടെ ഹൃദയമിളക്കിയ കഥാകൃത്ത് ,വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച മുണ്ടൂര്‍ മലയാള ചെറുകഥാ ശാഖയ്ക്ക് ഏറെ സംഭാവന നല്‍കിയ വ്യക്തിയാണ്.അദ്ദേഹത്തിന്‍റെ ചരമദിനമാണ് ജൂണ്‍ 5
മലയാള സാഹിത്യത്തിന് ഒരുപറ്റം മികച്ച കഥകള്‍ സമ്മാനിച്ച സാഹിത്യകാരനായിരുന്നു മുണ്ടൂര്‍ സീരിയല്‍ നടനുമായിരുന്നു. സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മൂന്നാമത് ഒരാള്‍, ചെറുകാട് അവാര്‍ഡ് നേടിയ നിലാപ്പിശകുള്ള രാത്രി, ആശ്വാസത്തിന്‍റെ മാത്ര എന്നിവയാണ് പ്രധാന ചെറുകഥാ സമാഹാരങ്ങള്‍.
ആശ്വാസത്തിന്‍റെ മാത്രയ്ക്ക് ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പാലക്കാട് മുണ്ടൂര്‍ അയ്യുപുരത്ത് പിഷാരത്ത് മാവധി പിഷാരസ്യാരുടേയും ഗോവിന്ദപ്പിാരടിയുടേയും മകനായ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ഹൈസ്കൂള്‍ അധ്യാപകനായും ട്രെയിനിംഗ് കോളേജ് അധ്യാപകനായും സേവനമനുഷ്ഠിച്ചു.
ബി.എ., ബി.എഡ്, എം.എ. സാഹിത്യവിശാരദ് എന്നിവ നേടിയ ശേഷം വിദ്യാഭ്യാസ വകുപ്പില്‍ ക്ളര്‍ക്കായി മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി ഔദ്യോഗിക ജീലിതം തുടങ്ങി. പിന്നട് പാലക്കാട് ജി.പി.എം. ഹൈസ്കൂളില്‍ അധ്യാപകനായും ചേര്‍ന്നു.
1969ല്‍ മലയാളനാട് ചെറുകഥയ്ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് നേടി അദ്ദേഹം സാഹിത്യരംഗത്ത് സജീവമായി. ഏകാകിയായിരുന്നു അന്ന് അവാര്‍ഡ് നേടിക്കൊടുത്ത കൃതി. സാഹിത്യ പ്രവര്‍ത്തനത്തിന് പുറമെ സിനിമ - സീരിയല്‍ അഭിനയത്തിലും കൃഷ്ണന്‍കുട്ടി മികവ് കാട്ടി.
ചിതറിയവര്‍ അടക്കം നിരവധി ചലച്ചിത്രങ്ങളിലും, ടി.വി.സീരിയലുകളും അഭിനയിച്ചു. ഭാര്യ രാധ 15 വര്‍ഷം മുമ്പ് മരിച്ചു. ഏകമകന്‍ ദിലീപ്, പൂനയില്‍ എഞ്ചിനീയറാണ്.