Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലിയ മാറ്റം വരുത്തിയ കുറിയ മനുഷ്യന്‍

ടി ശശിമോഹന്‍

വലിയ മാറ്റം വരുത്തിയ കുറിയ മനുഷ്യന്‍ വി.ടി നമ്പൂതിരി ഭട്ടതിരിപ്പാട്
WDWD
വി.ടി എന്ന രണ്ടക്ഷരത്തിലൂടെ അറിയപ്പെടുന്ന കുറിയ മനുഷ്യന്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ വിപ്ളവകാരിയാണ്.

നമ്പൂതിരിയെ മനുഷ്യനാക്കി മാറ്റുക, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കെട്ടുപാടുകളില്‍ നിന്ന് മുക്തനാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങി മനുഷ്യനെ നേരും നെറിയുമുള്ളവനാക്കുക, സംസ്കാര സമ്പന്നനാക്കുക എന്ന ബൃ ഹദ് ലക്ഷ്യത്തിലേക്ക് നടന്നു പോയ ജ-്വലിക്കുന്ന തീപ്പന്തമായിരുന്നു വി.ടി.ഭട്ടതിരിപ്പാട
webdunia
WDWD
.

വി.ടി യുടെ നേതൃത്വത്തില്‍ ഒട്ടേറെ പുരോഗമന നടപടികളുണ്ടായി. നമ്പൂതിരിമാര്‍ വിധവാ വിവാഹം നടത്തി, കനിഷ് ഠന്മാര്‍ സ്വസമുദായത്തില്‍ നിന്ന് വേളികഴിച്ചു, മിശ്ര ഭോജ-നം നടത്തി, മിശ്ര വിവാഹത്തിന് മടി കാണിച്ചില്ല, അവര്‍ണ്ണന്‍മാരുടെ ക്ഷേത്ര പ്രവേശനത്തിന് എതിരു നിന്നില്ല, മാത്രമല്ല സ്ത്രീകള്‍ മറക്കുട തല്ലിപ്പൊളിച്ചു, ചെറുപ്പക്കാര്‍ കുടുമ മുറിച്ചെറിഞ്ഞു.

അതോടെ നമ്പൂതിരി സമുദായം സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തി. സ്ത്രീകള്‍ മറക്കുടയ്ക്കുള്ളിലെ മഹാനരകം വിട്ട് അടുക്കളയില്‍ നിന്ന് സമൂഹത്തിന്‍റെ തിരുവരങ്ങിലേക്ക് എത്തി.





webdunia
WDWD
അദ്ദേഹത്തിന് പോലും ചെറുപ്പകാലത്ത് സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാന്‍ ഭാഗ്യമുണ്ടായില്ല. മുണ്ടമുഖ ശാസ്താം കോവിലിലെ ശാന്തിക്കാരനായി കഴിയവേ തൊട്ടടുത്തു താമസിക്കുന്ന തിയാടി (അമ്പലവാസി) പെണ്‍കുട്ടി കണക്കിലെ സംശയം തീര്‍ക്കാന്‍ സമീപിച്ചതാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായത്.

കൊച്ചുകുട്ടിയെ ഗുരുവാക്കി അദ്ദേഹം അക്ഷരാഭ്യാസം തുടങ്ങി. പിന്നീട് എടക്കുന്നിയില്‍ യോഗക്ഷേമസഭ നടത്തിയിരുന്ന നമ്പൂതിരി വിദ്യാലയത്തില്‍ പോയി പഠിച്ചു.

വായിക്കാന്‍ തുടങ്ങിയതോടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക് ആകൃഷ് ടനായി. ഒരിക്കല്‍ അഹമ്മദാബാദിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളിലൊരാളായി വി.ടി.പങ്കെടുത്തിരുന്നു.

വായനയും രാഷ്ട്രീയവും വി.ടി യിലെ സാമുദായിക പരിഷ്കര്‍ത്താവിനെ പുറത്തേക്കു കൊണ്ടുവന്നു. തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ട് അദ്ദേഹം ജ-നങ്ങളെ ആകര്‍ഷിച്ചു.

യാഥാസ്ഥിതികരെ നടുക്കി. ആഢ്യന്മാരില്‍ നിന്നും സവര്‍ണ്ണന്‍മാരില്‍ നിന്നും അദ്ദേഹത്തിന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. സ്വന്തം ജേ-്യഷ് ഠന്‍ ത്രിവിക്രമന്‍ ഭട്ടതിരിപ്പാട് വി.ടി യെ വീട്ടില്‍ നിന്നും ആട്ടിപ്പായിച്ചു.
webdunia
WDWD


നമ്പൂതിരി സമുദായം പ്രത്യേകിച്ച് അതിലെ സ്ത്രീകളുടെ ദുരന്തം വി.ടി യെ വല്ലാതെ വിഷമിപ്പിച്ചു. അതുകൊണ്ട് മുഴുവന്‍ സമയ സമുദായ ഉദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ അദ്ദേഹം തീരുമാനിച്ചു. ഋതുമതി, അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് തുടങ്ങിയ വി.ടി യുടെ നാടകങ്ങള്‍ സമൂഹത്തില്‍ വല്ലാത്ത മാറ്റങ്ങള്‍ ഉണ്ടാക്കി.

ആ നാടകം പലയിടത്തും അരങ്ങേറിയതോടെ നാട്ടിന്‍റെ പല ഭാഗത്തു നിന്നും സമുദായത്തിന്‍റെ വിലക്കുകള്‍ പൊട്ടിച്ച് യുവതീയുവാക്കള്‍ പുറം ലോകത്തെ സ്വന്തന്ത്രവായു ശ്വസിക്കാന്‍ തയ്യാറായി. വി.ടി യുടെ ആത്മകഥാംശമുള്ള ലേഖന സമാഹാരമാണ് കണ്ണീരും കിനാവും. സമുദായ പ്രരിഷ്കരണം ലക്ഷ്യമാക്കി എഴുതിയ കഥകളുടെ സമാഹാരമാണ് രജനീരംഗം

1982 ലാണ് അദ്ദേഹം അന്തരിച്ചത്.

Share this Story:

Follow Webdunia malayalam