Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഗേയകാരനും കവിയുമായ കെ.സി.കേശവപിള്ള

ടി ശശി മോഹന്‍

ആട്ടക്കഥ
WDWD
കേശവീയം മഹാകാവ്യത്തിന്‍റെ കര്‍ത്താവായ കൊല്ലം പരവൂര്‍ സ്വദേശി കെ.സി.കേശവപിള്ള മലയാളത്തിലെ മഹാകവി മാത്രമായിരുന്നില്ല പ്രതിഭാധനനായ സംഗീതജ-്ഞന്‍ കൂടിയായിരുന്നു.

1913 സെപ്തംബര്‍ നാലി നാണ് അദ്ദേഹം അന്തരിച്ചത്

സ്വാതിതിരുനാളിന്‍റെ കാലത്ത് കേരളത്തില്‍ ശാസ്ത്രീയ സംഗീത രംഗത്തിന് പ്രാധാന്യം വന്നതോടെ ഒട്ടേറെ വാഗേയകാരന്മാരും ഗാനരചയിതാക്കളും ഉണ്ടായി.

സരസഗായക കവി മണി എന്നറിയപ്പെട്ടിരുന്ന കെ.സി.കേശവപിള്ളയായിരുന്നു അക്കൂട്ടത്തിലെ ഒരു പ്രമുഖന്‍. സംഗീതവും കവിതയും ഇണക്കിയതിനാലാണ് ഈ ബഹുമതി അദ്ദേഹത്തിനു ലഭിച്ചത്.

മുത്തുസ്വാമി ദീക്ഷിതര്‍ കഴിഞ്ഞാല്‍ നാലു ഭാഷയില്‍ സംഗീതം രചിച്ച ഏക വ്യക്തി ഒരുപക്ഷെ കെ.സി.കേശവപിള്ളയായിരിക്കും. മലയാളം, സംസ്കൃതം, ഇംഗ്ളീഷ്, തമിഴ് എന്നീ ഭാഷകളില്‍ അദ്ദേഹം രചന നടത്തി.

1868 ഫെബ്രുവരി 3 ന് വലിയവെളിച്ചാത്ത് രാമന്‍ പിള്ളയുടെയും ദേശത്ത് ലക്ഷ്മിയമ്മയുടെ യും മകനായാണ് കേശവപിള്ള ജ-നിച്ചത്.

ഉന്നത വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും സംഗീതം, കഥകളി, കവിത എന്നിവയിലുള്ള വാസന കുട്ടിക്കാലത്തുതന്നെ കൃതികള്‍ രചിക്കാന്‍ അദ്ദേഹത്തിന് ഉല്‍പ്രേരണ നല്‍കി.

15 ാം വയസ്സില്‍ അദ്ദേഹം പ്രഹ്ളാദചരിതം എന്നൊരു ആട്ടക്കഥയെഴുതി. ഇത് പിന്നീട് പരിഷ്കരിച്ച് പേര് ഹിരണ്യാസുര വധം എന്നാക്കി. ശൂരപത്മാസുര വധം, ശ്രീകൃഷ്ണ വിജ-യം എന്നിവയാണ് അദ്ദേഹതിന്‍റെ മറ്റ് ആട്ടക്കഥകള്‍.

കുട്ടിക്കാലത്തു തന്നെ രാമായണവും ഭാഗവതവും ഹൃ ദിസ്ഥമാക്കി. ഇതിനിടെ സ്വപ്രയത്നത്താല്‍ സംസ്കൃതവും ഇംഗ്ലീഷും വശമാക്കി. കൊല്ലത്തെ സ്കൂളില്‍ മലയാളം - സമ്സ്കൃതം അദ്ധ്യാപകനായാണ് കേശവപിള്ള ഔദ്യോഗിക ജ-ീവിതം തുടങ്ങിയത്.

പ്രാസവാദത്തില്‍ രാജ-രാജ-വര്‍മപ്പക്ഷത്തിന്‍റെ സിദ്ധാന്തങ്ങള്‍ക്ക് കാവ്യപ്രയോഗം നടത്തിയ കെ.സി.കേശവപിള്ള ഭാവാത്മകമായ കവിതയുടെ വക്താവായിരുന്നു.

ആട്ടക്കഥ, നാടകം, സംഗീതം എന്നീ മേഖലകളിലും പ്രവര്‍ത്തിച്ച കേശവപിള്ള തിരുവനന്തപുരത്ത് കൊട്ടാരം അദ്ധ്യാപകനായി ജ-ീവിച്ചു. രാജ-രാജ-വര്‍മ്മയുമയുള്ള ബന്ധം കാവ്യരീതിയില്‍ പരിവര്‍ത്തനം വ്രുത്തി.



വാഗേയകാരന്‍

പ്രാസത്തെക്കുറിച്ചുള്ള എ.ആറിന്‍റെ ആശയം വിശദീകരിക്കാനായി 1908 ല്‍ തിരുവനന്തപുരം യൂണീവേഴ്സിറ്റി കോളേജ-ിലെ സാഹിത്യസമാജ-ത്തില്‍ കേശവപിള്ള അവതരിപ്പിക്കുകയും പിന്നീട് ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത 'ഭാഷാകവിത' എന്ന പ്രബന്ധം വീണ്ടും പ്രാസവിവാദം സൃഷ്ടിച്ചു.


വാഗേയകാരനെന്ന നിലയില്‍ നൂറിലേറെ രചനകളുണ്ട് കേശവപിള്ളയുടെ പേരില്‍. ഒട്ടേറെ കീര്‍ത്തനങ്ങളും സംഗീത നാടകങ്ങളും അദ്ദേഹമെഴുതി. സദാരാമ എന്ന അദ്ദേഹത്തിന്‍റെ കൃതി മലയാളത്തിലെ കനപ്പെട്ട സംഗീത നാടകമാണ്.

സംഗീത മാലിക എന്ന പുസ്തകത്തില്‍ ശ്രീകൃഷ്ണനെ സ്തുതിക്കുന്ന 42 കൃതികളുണ്ട്. കൃഷ്ണ ഭക്തനായിരുന്നു കേശവപിള്ള. കേശവ എന്ന പേരാണ് അദ്ദേഹം കര്‍ത്തൃമുദ്രയായി ഉപയോഗിച്ചത്.

പാട്ടുകാര്‍ക്ക് മനോധര്‍മ്മത്തിനും സംഗതികള്‍ ഇടാനും പരമാവധി സൗകര്യം നല്‍കുന്നതാണ് കേശവപിള്ളയുടെ കൃതികള്‍. വാക്കുകളുടെ സവിശേഷമായ പ്രയോഗമാണ് ഇത് സാദ്ധ്യമാക്കുന്നത്. ജ-നസാമാന്യത്തിന് പ്രിയതരമായ മോഹനം, തോടി, ശങ്കരാഭരണം, കാപി, കല്യാണി, പന്തുവരാളി എന്നീ രാഗങ്ങളായിരുന്നു കേശവപിള്ളയ്ക്കിഷ്ടം.


ശ്രീകൃഷ്ണനെക്കുറിച്ചുള്ള പ്രധാന രചനകള്‍

ശ്രീവാസുദേവ (കാപി ആദി),
കമലനാഥാ..(തോടി രൂപകം),
യദുവീരാ... (ഭൈരവി രൂപകം),
ജ-യരാജ-ാ... (ശ്രീരാഗം ചെന്പട),
സീതാ പതേ രാഘവാ (കമാസ് മുറിയടന്ത).

മറ്റ് ഭക്തി കീര്‍ത്തനങ്ങള്‍ :

കരുണസാഗരാ.. (തോടി ആദി),
ഈശനെ ഭജ-ിച്ചാലും (പരാസ് ആദി),
പാലയ പാലയ സകലേശാ.. (കാപി ആദി),
സത്യവ രൂപ വിധോ (ശങ്കരാഭരണം ,മിശ്ര ചാപ്).

കൃതികള്‍ :

കേരളവര്‍മ്മവിലാസം (സംസ്കൃതം),
ഹിരണ്യാസുരവധം, ശൂരപത്മാസുരവധം, ശ്രീകൃഷ്ണവിജ-യം (ആട്ടക്കഥകള്‍),
അജ-ാമിളമോക്ഷം കിളീപ്പാട്ട്, രാസക്രീഡ ഊഞ്ഞാല്‍പ്പാട്ട്, സുവരത്നാവലി, സംഗീതമഞ്ജരി, ഭാഷാനാരായണീയം, കവിസമാജ-യാത്രാശതകം,
രാധാമാധവം നാടകം, ലക്ഷ്മീകല്യാണ നാടകം, സദാരാമ സംഗീതനാടകം, വിക്രമോര്‍വശീയം സംഗീതനാടകം,
ആസന്നമരണചിന്താശതകം, സുഭാഷിതരത്നാകരം,
ആംഗലസാമ്രാജ-്യം (വിവര്‍ത്തനം),
സംഗീതമാലിക (സംഗീതം),



കവിത - വനഗമനം

കേശവീയം മഹാകാവ്യത്തിലെ (1913) ആറാം സര്‍ഗ്ഗമായ 'വനഗമന' ത്തില്‍ നിന്നുള്ള അവസാന ഭാഗമാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്.

അശോകമശ്ശോകഭരം സുമത്താല്‍
കാമിക്കു നല്‍കുന്നതു പാര്‍ത്തനേരം
അമായനായ് മായയെ വീക്ഷണത്താല്‍
ചമച്ചിടും തന്നെ നിനച്ചു കൃഷ്ണന്‍.

മധുവ്രതം ചേര്‍ന്നൊരു കര്‍ണ്ണികാര-
പ്രസൂനജ-ലം പരമുല്ലസിച്ചു
വനസ്ഥലിക്കുള്ള വലാരിരത്നം
പതിച്ച പൊല്‍ത്താലികളെന്നപോലെ.

ഭൃംഗാളി നല്‍ച്ചെന്തളിര്‍ വെണ്മപാരം
പുലര്‍ന്ന പൂമൊട്ടിവ പൂണ്ടു കാന്ത്യാ
വിളങ്ങിടും മാധവി മാധവങ്കല്‍
പ്രസാദവും സാദവുമത്രചേര്‍ത്തു.

വസന്തസന്പത്തിതു കണ്ടുകൊണ്ടും
വാഹത്തെ വേഗത്തില്‍ നയിച്ചുകൊണ്ടും
വ്യാഘ്രാദിജ-ന്തുക്കള്‍ വസിച്ചിടുന്ന
വന്‍കാനനത്തിന്നുകടന്നു ദേവന്‍.

നീരുണ്ടിരുണ്ട പുതുകൊണ്ടലിനിണ്ടലേകും
നീലപ്രഭാപടലമങ്ങനെ നാലുപാടും.
പാരംചൊരിഞ്ഞു വിലസൂം വിപിനം സ്വതുല്യം
പാരിന്നധീശനാഥ കണ്ടതിമോദമാണ്ടു.



Share this Story:

Follow Webdunia malayalam