Select Your Language

Notifications

webdunia
webdunia
webdunia
webdunia

സജീവ സാന്നിധ്യമായി ബെക്കറ്റ്

ജയദേവ് മുകുന്ദന്‍

സജീവ സാന്നിധ്യമായി ബെക്കറ്റ് ഐറിഷ് സാമുവല്‍ ബെക്കറ്റ്. വെയ്റ്റിംഗ് ഫോര്‍ ഗോദേ
സജീവ സാന്നിധ്യമായി ബെക്കറ്റ്

പാരമ്പര്യങ്ങളെ നിഷേധിച്ച ആധുനിക ഐറിഷ് നാടകകൃത്തും നോവലിസ്റ്റുമാണ് സാമുവല്‍ ബെക്കറ്റ്.

വെയ്റ്റിംഗ് ഫോര്‍ ഗോദേ എന്ന ആദ്ദേഹത്തിന്‍റെ നാടകം ഇന്നും ചര്‍ച്ചാ വിഷയമാണ്. 1989 ഡിസംബര്‍ 22നാണ് അദ്ദേഹം അന്തരിച്ചത്.

അദ്ദേഹത്തിന്‍റെ നാടകത്തിലും നോവലിലും യഥാസ്ഥിതികമായ ഇതിവൃത്തം , കഥാപാത്ര ചിത്രീകരണം, സമയത്തിന്‍റെയും സ്ഥലത്തിന്‍റെയും ഏകത്വം മുതലായവ ഉള്‍പ്പെടുത്തിയിരുന്നില്ല. മനുഷ്യരാശിയുടെ യഥാര്‍ത്ഥ അവസ്ഥ ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്.

ബെക്കറ്റിന്‍റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് വെയ്റ്റിംഗ് ഫോര്‍ ഗോദോ. വിമര്‍ശകനായ വിവിയന്‍ മെര്‍സിയറുടെ അഭിപ്രായത്തില്‍ രണ്ടു തവണ ഒന്നും സംഭവിക്കാത്ത ഒരു നാടകമാണിത്.

1952 ഫ്രഞ്ച് ഭാഷയിലെഴുതിയ ഈ നാടകം മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

നാടകം പുറത്തു വന്ന ആദ്യ കാലഘട്ടത്തില്‍ ജനങ്ങള്‍ ഇതിന് വേണ്ടത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാല്‍, ഹാരോള്‍ഡ് ഹോബ്സണിന്‍റെയും കെന്നത്ത് ടിനാനിന്‍റെയും അനുകൂലിച്ചുകൊണ്ടുള്ള വിശകലനത്തിന് ശേഷം ഈ നാടകം ഒരു വന്‍വിജയമായി മാറുകയായിരുന്നു. അമേരിക്കയിലും ജര്‍മ്മനിയിലും ഇപ്പോഴും ഈ നാടകം പ്രദര്‍ശിപ്പിക്കാറുണ്ട്.


എഴുത്തുകാരായ ഹാവലും ഐഡന്‍ ഹിഗ്ഗിന്‍സും ഹാരോള്‍ഡ് പിന്‍ററും ഒക്കെ ബെക്കറ്റിന്‍റെ കാല്‍പാദങ്ങളാണ് പിന്തുടര്‍ന്നിരുന്നത്. ഐറിഷ് എഴുത്തുകാരായ ട്രെവര്‍ ജോയ്സും കാത്തറീന്‍ വാല്‍ഷും ഇക്കൂട്ടത്തില്‍ പെടുന്നു.

വെയ്റ്റിംഗ് ഫോര്‍ ഗോദോയടെ വിജയം പല നാടകങ്ങള്‍ എഴുതാനും ബെക്കറ്റിന് പ്രചോദനമായി. മനുഷ്യരാശിയുടെ അര്‍ത്ഥമില്ലായ്മയും നിസ്സഹായാവസ്ഥയുമാണ് ബെക്കറ്റിന്‍റെ കൃതികളില്‍ പ്രകടനമായിരുന്നത്.

എന്‍സ് ഗെയിം (1957), ക്രാപ്സ് ലാസ്റ്റ് ടേസ്റ്റ്, എംബേഴ്സ് (1959), ഹാപ്പി ഡെയ്സ് (1960) മുതലായവയാണ് ബെക്കറ്റിന്‍റെ മറ്റ് കൃതികള്‍. ബെക്കറ്റിന്‍റെ മിക്ക കൃതികളിലും ആത്മശുദ്ധീകരണത്തിന്‍റെ ഒരു അംശം കാണാം.

സാമുവല്‍ ബെക്കറ്റ് ഡബ്ളിനിലെ ട്രിനിറ്റി കോളജില്‍ നിന്ന് ഇറ്റാലിയനും ഫ്രഞ്ചും പഠിച്ചു. ബി.എ. പഠനത്തിന് ശേഷം പാരീസിലെ ഒരു കോളജില്‍ ഇംഗ്ളീഷ് അധ്യാപകനായി പ്രവര്‍ത്തനമാരംഭിച്ചു. ജയിംസ് ജോയ്സുമായും മാക്ഗ്രീവിയുമായും അദ്ദേഹം പരിചയപ്പെടുന്നത് അവിടെ വച്ചാണ്. ഈ സൗഹൃദം ചെറുപ്പക്കാരനായ ബെക്കറ്റില്‍ അമിത സ്വാധീനം ചെലുത്തി.

1929ല്‍ അദ്ദേഹത്തിന്‍റെ ആദ്യ കൃതിയായ ഡാറന്‍റ ബ്രൂണോ പുറത്തിറങ്ങി. വികോ ജോയ്സ് എന്ന കൃതി ജോയ്സിന്‍റെ കൃതികളുടെ ഗുണങ്ങള്‍ എടുത്തുകാട്ടാനും അതുവഴി ജോയ്സിനെതിരെയുള്ള ആരോപണം തുടച്ചു നീക്കാനും ഉന്നം വച്ചുള്ളതായിരുന്നു. അദ്ദേഹത്തിന്‍റെ ചെറുകഥയും ഈ കാലയളവിലാണ് പുറത്തു വന്നത്. വോറോഡ്കോപ്പ് എന്ന കവിതയ്ക്ക് 1930ല്‍ ഒരു പുരസ്കാരം ലഭിക്കുകയുണ്ടായി.
സജീവ സാന്നിധ്യമായി ബെക്കറ്റ്

വ്യാഴം, 22 ഡിസംബര്‍ 2005
1934ല്‍ അദ്ദേഹം ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചെങ്കിലും അതു വേണ്ടത്ര വിജയം കൈവരിച്ചില്ല. ഇതേ വര്‍ഷം തന്നെ പല വിശകലനങ്ങളും ഉപന്യാസങ്ങളും അദ്ദേഹം പുറത്തിറക്കി. റീസന്‍റ് ഐറിഷ് പോയട്രി (1934), മക്ഗ്രീവിയുടെ കവിതകളുടെ വിശകലനായ ഹ്യൂമനിസ്ടിക് ക്വയറ്റിസം മുതലായവ ഇക്കൂട്ടത്തില്‍ പെടുന്നു.

1935 ല്‍ ബെക്കറ്റിന്‍റെ നോവലായ മര്‍ഫിയുടെ പണിപ്പുരയില്‍ നില്‍ക്കുന്പോള്‍ ചില സംശയങ്ങള്‍ തീര്‍ക്കുന്നതിന് വേണ്ടി മോസ്കോയില്‍ ഐഡസ്റ്റീനെ സന്ദര്‍ശിക്കണമെന്ന് അദ്ദേഹം മാറ്റ് ഗ്രീവിയോട് കത്തില്‍ക്കൂടി പ്രകടിപ്പിച്ചു. എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ നിന്ന് ഒരു പ്രയോജനവും അദ്ദേഹത്തിന് കൈവരിക്കാനായില്ല.

1936ല്‍ മര്‍ഫി പൂര്‍ത്തിയാക്കിയതിന് ശേഷം അദ്ദേഹം ജര്‍മ്മനിയിലേക്ക് ഒരു നീണ്ട യാത്ര പുറപ്പെട്ടു. 1937ല്‍ നാട്ടില്‍ തിരിച്ചെത്തുകയും 1938ല്‍ മര്‍ഫി പുറത്തിറക്കുകയും ചെയ്തു. തിരികെ എത്തിയതിനു ശേഷം അദ്ദേഹം പാരീസില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു.

1938 ജനുവരിയില്‍ ഒരു കൂട്ടി കൊടുപ്പുകാരന്‍റെ നിര്‍ബന്ധത്തിന് വഴങ്ങാതിരുന്നത് കത്തിക്കുത്തില്‍ കലാശിക്കുകയും ബെക്കറ്റിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അദ്ദേഹം ജീവിതത്തിലേക്ക് സുഖം പ്രാപിച്ചു വരുന്പോഴാണ് ഡൂഡന്‍ ഡ്യൂലസ്നിലിനെ പരിചയപ്പെട്ടത്. ഡൂഡനെ പിന്നീട് അദ്ദേഹം ജീവിതസഖിയാക്കുകയും ചെയ്തു.




Share this Story:

Follow Webdunia malayalam