സംസ്ഥാന ഉള്ളിയുടെ വില കുതിച്ചുയരുന്നു. ചൊവ്വാഴ്ച ഒരുകിലോ വലിയ ഉള്ളിയുടെ വില 96 രൂപയിലെത്തി ഒരാഴ്ചയ്ക്കിടെ കിലോഗ്രമിന് 52രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരാഴ്ച മുൻപുവരെ 40 മുതൽ 44 രൂപ വരെയായിരുന്നു സവാളയുടെ വില. ചെറിയ ഉള്ളിയുടെ വിലയും കിലോയ്ക്ക് 90 മുതൽ 100 രൂപ വരെയായി ഉയർന്നിട്ടുണ്ട്. മഴയും വെള്ളപ്പൊക്കവും കാരണം കൃഷി നശിച്ചതും ഉത്പാദനം കുറഞ്ഞതുമാണ് ഇപ്പോഴത്തെ വില വർധനവിന് കാരണം.
അധിക മഴ കാരണം വിളവെടുപ്പിന് ശേഷം സംഭരിച്ചുവച്ചിരുന്ന സവാള നശിച്ചതും വില വർധനവിന് കാരണമായി. ഫെബ്രുവരീ മാർച്ച് മാസങ്ങളിൽ വിളവെടുത്ത് സംഭരിച്ചുവച്ച വലിയ ഉള്ളിയുടെ 40 ശതമാനം വരെ നശിച്ചുപോയതായാണ് കണക്ക്. പൂനെ സവാളയുടെ ഉത്പാദനം കുറയുമ്പോൾ മുൻ കാലങ്ങളിലും വില ഉയരാറുണ്ടായിരുന്നു എങ്കിലും. കർണാടകയിൽനിന്നും സവാള എത്തിച്ച് വില നിയന്ത്രിയ്ക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ കർണാടകയിലും വലിയ കൃഷിനാശം ഉണ്ടായതോടെ വില്ല കുതിച്ചുയരുകയാണ്.