Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ സൗജന്യ ആരോഗ്യ പരിരക്ഷ

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ സൗജന്യ ആരോഗ്യ പരിരക്ഷ
ന്യൂഡല്‍ഹി , തിങ്കള്‍, 27 ജനുവരി 2014 (14:48 IST)
PRO
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സമ്പൂര്‍ണ സൗജന്യ ആരോഗ്യ പരിരക്ഷയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

ആശുപത്രികളിലൂടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയും സൗജന്യമരുന്ന് ഉള്‍പ്പെടെ വിതരണം ചെയ്യുമെന്നാണ് വാഗ്ദാനം.രാജ്യത്ത് സാധാരണ ജനങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുന്നത്.

2009ല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് സൗജന്യ ആരോഗ്യ പരിരക്ഷ പ്രകടന പത്രികയില്‍ പ്രധാന വാഗ്ദാനമായി ഉള്‍പ്പെടുത്തുന്നത്.

സൗജന്യ ആരോഗ്യ പരിരക്ഷ വ്യാപകമാക്കുമെന്ന് നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചരണങ്ങളില്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു.പന്ത്രണ്ടാം പദ്ധതിയില്‍ ആരോഗ്യ പരിരക്ഷ ഉള്‍പ്പെടുത്തി രണ്ടാം യുപിഎ സര്‍ക്കാര്‍ ഇതിന് തുടക്കമിട്ടിരുന്നു.

Share this Story:

Follow Webdunia malayalam