ജൈനര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ തീരുമാനം
ന്യൂഡല്‍ഹി , ചൊവ്വ, 21 ജനുവരി 2014 (16:13 IST)
ജൈനമത വിശ്വാസികളെ ന്യൂനപക്ഷമായി അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇവര്‍ക്ക് ലഭ്യമാക്കുന്ന ഈ തീരുമാനം കേന്ദ്ര മന്ത്രിസഭയാണ് എടുത്തത്. പതിനൊന്ന് സംസ്ഥാനങ്ങള്‍ ജൈനമതവിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നുണ്ടെങ്കിലും ദേശീയാടിസ്ഥാനത്തില്‍ ഇത് അംഗീകരിക്കപ്പെട്ടിരുന്നില്ല.പുതിയ തീരുമാനത്തോടെ എല്ലാ പദ്ധതികളിലും ന്യൂനപക്ഷങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള തുകയുടെ 15 ശതമാനത്തിന് ജൈനര്‍ക്കുകൂടി അവകാശമുണ്ടായിരിക്കും. മറ്റുള്ളവര്‍ക്ക് സംവരണം അനുവദിക്കാതെ സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും അവകാശം ലഭിക്കും. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരാകും.
Follow Webdunia malayalam