Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്‍പ്പവസ്ത്രധാരിണിയായി താമരപ്പൂക്കള്‍ കൊണ്ട് മോഡിക്ക് ശയ്യ ഒരുക്കി മേഘ്ന

അല്‍പ്പവസ്ത്രധാരിണിയായി താമരപ്പൂക്കള്‍ കൊണ്ട് മോഡിക്ക് ശയ്യ ഒരുക്കി മേഘ്ന
മുംബൈ , ചൊവ്വ, 11 ഫെബ്രുവരി 2014 (15:52 IST)
PRO
PRO
അല്‍പ്പവസ്ത്രധാരിണിയായി താമരപ്പൂക്കള്‍ കൊണ്ട് മോഡിക്ക് ശയ്യ ഒരുക്കി മേഘ്ന പട്ടേല്‍. പാവം മോഡിയെ സംശയിക്കേണ്ട. കാരണം അദ്ദേഹം നിരപരാധിയാണ്. പക്ഷേ സംഭവം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വിനയാകുന്ന മട്ടാണ്.ബോളിവുഡ് താരങ്ങളും മുംബയിലെ മോഡലുകളും മോഡിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തുന്നത് ഒരു ഫാഷനായി മാറുന്നതിനിടെയാണ് മേഘ്ന ഒരു കടുംകൈ തന്നെ കാണിച്ചത്.

താമരകള്‍വിരിച്ച ശയ്യയില്‍താമരപ്പൂവുകള്‍കൊണ്ട് കഷ്ടിച്ച് നാണം മറച്ച് 'നരേന്ദ്രമോഡിക്ക് വോട്ട് ചെയ്യുക' എന്ന മുദ്രാവാക്യമെഴുതിയ ചിത്രവുമായാണ് മേഘ്ന പ്രചരണത്തിനിറങ്ങിയത്. തീര്‍ന്നില്ല,​ മോഡിക്ക് വോട്ട് ചെയ്യുക എന്ന പോസ്റ്റര്‍ കൊണ്ട് നാണം മറച്ച് മറ്റൊരു ചിത്രവും മേഘ്‌ന പുറത്തിറക്കി.

അടുത്ത പേജില്‍: ‘ഞാന്‍ മോഡിയെ ഇങ്ങനെ പിന്തുണക്കുന്നു’


webdunia
PRO
PRO
ഇന്റര്‍നെറ്റിലും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും വന്‍ പ്രചാരണമാണ് ചിത്രത്തിന് ലഭിച്ചത്. മേഘ്‌ന സ്വന്തം പ്രശസ്തിക്ക് വേണ്ടി നടത്തിയ പ്രചാരവേലയാണിതെന്നും പാര്‍ട്ടി നിയമ നടപടി സ്വീകരിക്കാന്‍ ആലോചിക്കുകയാണെന്നും ബിജെപി മഹാരാഷ്ട്ര അദ്ധ്യക്ഷന്‍ മാധവ് ഭണ്ഡാരി പറഞ്ഞു. മേഘ്‌നക്കെതിരെയുള്ള നടപടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മേഘ്‌നയ്ക്ക് കുലുക്കമൊന്നുമില്ല. താന്‍ഇങ്ങനെയാണ് മോഡിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അവര്‍ പറഞ്ഞു

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam