ബാംഗ്ലൂരില്‍ ‘മോഡി ചായ’; വില ഒരു രൂപ മാത്രം
, തിങ്കള്‍, 27 ജനുവരി 2014 (15:35 IST)
നരേന്ദ്രമോഡിയെ ചായ വില്‍പ്പനക്കാരന്‍ എന്നാക്ഷേപിച്ച കോണ്‍ഗ്രസിന് മറുപടിയുമായി ബാംഗ്ലൂരിലെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത്. മോഡിയുടെ പേരില്‍ ചായക്കടയുമായി ബാംഗ്ലൂരിലെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു രൂപയാണ് മോഡി ചായയുടെ വില.കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരാണ് മോഡിയെ ചായ വില്‍പ്പനക്കാരന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചത്. എഐസിസി സമ്മേളനത്തില്‍ ചായ വില്‍ക്കാന്‍ മോഡിയെ ക്ഷണിക്കുകയും ചെയ്തിരുന്നു മണിശങ്കര്‍ അയ്യര്‍. അതിന് മറുപടിയായ മോഡിയുടെ പേരില്‍ ചായ സ്റ്റാള്‍ തുടങ്ങിയത്‍.ചായ വില്‍പ്പനക്കാരന്‍ എന്ന ആക്ഷേപത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ ബാംഗ്ലൂര്‍ ഘടകത്തിന്റെ തീരുമാനം. വോട്ടര്‍മാരുമായി സംവദിക്കുക മൊബൈല്‍ ചായക്കടയുടെ ലക്‌ഷ്യം.
Follow Webdunia malayalam