ഭീകരരുടെ ലിസ്റ്റില്‍ ഒന്നാംസ്ഥാനം മോഡിക്ക്: ആര്‍ കെ സിംഗ്
, ചൊവ്വ, 25 മാര്‍ച്ച് 2014 (15:36 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയാണ് ഭീകരവാദികളുടെ ലിസ്റ്റില്‍ ഒന്നാമതെന്ന് മുന്‍ ഹോംസെക്രട്ടറിയും ബിജെപി നേതാവുമായ ആര്‍ കെ സിംഗ്.ഇപ്പോള്‍ മാത്രമല്ലെന്നും താന്‍ രാജ്യത്തെ ഹോംസെക്രട്ടറിയായിരുന്നപ്പോഴും നരേന്ദ്രമോഡിയുടെ പേരാണ് ഭീകരരുടെ ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാമതെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് പത്രികാസമര്‍പ്പണത്തിനെത്തിയ അര്‍ കെ സിംഗ് പറഞ്ഞു.ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ മനുഷ്യബോംബാക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പുണ്ടായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മോഡി ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായ ഉടനെ ഇന്‍റലിജന്‍സ് ബ്യൂറോ 'റെഡ് അലര്‍ട്ട്' പുറപ്പെടുവിച്ചിരുന്നു. ലഷ്‌കറെ തൊയ്ബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍,സിമി എന്നീ സംഘടനകളുമായി ബന്ധമുള്ള പ്രവര്‍ത്തകരെ ഗൂഢാലോചയുമായി ബന്ധപ്പെട്ട് കണ്ടെത്താനുള്ള ശ്രമം രഹസ്യാന്വേഷണ ഏജന്‍സികള്‍ ആരംഭിച്ചിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്റ രണ്ട് സെല്ലുകളും നിരീക്ഷണത്തിലാണ്.മനുഷ്യബോംബാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മോഡി പങ്കെടുക്കുന്ന യോഗങ്ങള്‍ക്കായി ഐ.ബി. സുരക്ഷാനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
Follow Webdunia malayalam