മോഡിയെ തുണ്ടം തുണ്ടമാക്കുമെന്ന് പ്രസംഗം; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍
, ശനി, 29 മാര്‍ച്ച് 2014 (14:20 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ വെട്ടി തുണ്ടം തുണ്ടമാക്കുമെന്ന് പ്രസംഗിച്ച ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന് മസൂദിനെ പൊലീസ് അറസ്റ്റു ചെയ്തു.സമുദായ സ്പര്‍ദ്ധ വളര്‍ത്തുക , മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന് മസൂദ് ആണ് “മോഡിയെ ഞങ്ങള്‍ വെട്ടി കഷ്ണങ്ങളാക്കും” എന്ന ഭീഷണി പ്രസ്താവന നടത്തിയത്. മസൂദിന്റെ പ്രസ്താവനയ്ക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവന അനുചിതമാണെന്നും തെറ്റാണെന്നും അവര്‍ പറഞ്ഞു.
Follow Webdunia malayalam