മോഡിയെ പുകഴ്ത്തി കരുണനിധി
, വെള്ളി, 28 ഫെബ്രുവരി 2014 (17:00 IST)
രാജ്യമാകെ മോഡി തരംഗം ആഞ്ഞടിക്കുകയാണ്. ഇപ്പോഴിതാ ദ്രാവിഡ നാട്ടിലും മോഡിയെ പൊക്കിപ്പറഞ്ഞു തുടങ്ങുന്നു. ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയാണ് മോഡിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.മോഡി ജീവിതത്തില്‍ മികച്ച അധ്വാനശീലമുള്ളയാളും തന്റെ ഏറ്റവും അടുത്ത സുഹൃത്തുമെന്നാണ് കരുണാനിധി തമിഴ് ദിനപത്രമായ ദിനമലറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മോഡിയുടെ വിജയ പരാജയങ്ങളെക്കുറിച്ച് കരുണാനിധി മറുപടി പറഞ്ഞിട്ടില്ല. നേരത്തെ കോണ്‍ഗ്രസുമായി കരുണാനിധി ലയനം ആഗ്രഹിക്കുന്നില്ല എന്ന് അറിയിച്ചിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മോഡിയെ പ്രശംസിക്കുന്നത് കക്ഷി സഖ്യ രാഷ്ട്രീയത്തിനായിട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കരുണാനിധിയുടെ ബന്ധശത്രുവായ ജയലളിത മോഡിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് .കഴിഞ്ഞ ദിവസം ലോക് ജനശക്തി പാര്‍ട്ടിയുടെ അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്‍ എന്‍ഡിഎയിലേക്ക് തിരിച്ച് വന്നിരുന്നു.
Follow Webdunia malayalam