മോഡി- ശരദ് പവാര്‍ കൂടിക്കാഴ്ച: ഒരു വര്‍ഷമായി മോഡിയെ കണ്ടിട്ടേയില്ലെന്ന് ശരദ് പവാര്‍
ഡല്‍ഹി , വെള്ളി, 31 ജനുവരി 2014 (12:28 IST)
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും തമ്മില്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ്പവാര്‍.താന്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്നും തെറ്റാണെന്നും പവാര്‍ ട്വീറ്റ് ചെയ്തു.. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാധ്യത വിലയിരുത്താനായിരുന്നു ചര്‍ച്ചയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോഡിക്കനുകൂലമായി എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ സംസാരിച്ചതും വാര്‍ത്തകള്‍ക്ക് പ്രചാരം കിട്ടാന്‍ കാരണമായി.ഡല്‍ഹിയില്‍ വെച്ച് നടന്ന രഹസ്യ കൂടിക്കാഴ്ച്ച എന്‍സിപിയുടെയോ ബിജെപിയുടെയോ മുതിര്‍ന്ന നേതാക്കള്‍ അറിയാതെയായിരുന്നുവെന്നും ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു.എന്‍സിപിയുമായി ഔദ്യോഗികമായി ഒരു സഖ്യചര്‍ച്ച നടന്നിട്ടില്ലെന്ന പ്രതികരിച്ച ബിജെപി, പക്ഷെ മോഡി പവാര്‍ കൂടിക്കാഴ്ച്ച നിഷേധിക്കാന്‍ തയ്യാറായില്ല.
Follow Webdunia malayalam