മോഡി ജയിച്ചാല്‍ അമേരിക്കയില്‍ പ്രവേശിക്കാമെന്ന് യുഎസ് അസിസ്റ്റന്‍റ് സെക്രട്ടറി
, ശനി, 8 മാര്‍ച്ച് 2014 (14:35 IST)
തെരഞ്ഞെടുപ്പ് ജയിച്ചാല്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരെ ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണം പിന്‍വലിക്കുമെന്ന് അമേരിക്ക. ഒരു ചാനല്‍ അഭിമുഖത്തിലാണ് യുഎസ് അസിസ്റ്റന്‍റ് സെക്രട്ടറി നിഷാ ബിസ്വാള്‍ വ്യക്തമാക്കിയത്.ഇന്ത്യയെപ്പോലുള്ള ജനാധിപത്യരാഷ്ട്രത്തിലെ ഓരോ നേതാവിനെയും അമേരിക്ക സ്വാഗതം ചെയ്യുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ എപ്പോഴും അമേരിക്കയുടെ ഇഷ്ടപങ്കാളിയാണ്- ബിസ്വാള്‍ പറഞ്ഞു.ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ നാന്‍സി പവ്വല്‍ കഴിഞ്ഞമാസം മോദിയെ ഗാന്ധിനഗറിലെ വീട്ടില്‍ സന്ദര്‍ശിച്ച് വിസാപ്രശ്‌നമടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തെത്തുടര്‍ന്നാണ് അമേരിക്ക മോദിക്കെതിരെ വിസാ നിരോധനം പ്രഖ്യാപിച്ചത്.അമേരിക്കയിലെ ഇന്ത്യന്‍ നയന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റിനെത്തുടര്‍ന്ന് താറുമാറായ രാഷ്ട്രീയ-വ്യാപാര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ബിസ്വാള്‍ ഇന്ത്യയിലെത്തിയത്.
Follow Webdunia malayalam