മോഡിക്കു പിന്തുണയില്ലെങ്കില്‍ ഭര്‍ത്താവിനെ വേണ്ട!
പട്‌ന , ചൊവ്വ, 1 ഏപ്രില്‍ 2014 (14:56 IST)
ഒന്നുകില്‍ ബി ജെ പി, അല്ലെങ്കില്‍ വിവാഹമോചനം. ബിഹാറിലെ മംഗര്‍ മണ്ഡലത്തിലെ എല്‍ ജെ പി സ്ഥാനാര്‍ഥി വീണാദേവി തന്റെ ഭര്‍ത്താവിനു നല്‍കിയ അന്ത്യശാസനം കേട്ട് ഭര്‍ത്താവ് സുര്‍ഭജന്‍സിങ്ങും പാര്‍ട്ടി പ്രവര്‍ത്തകരും നടുങ്ങി. രാജ്യത്തിപ്പോള്‍ മോഡി തരംഗമാണെന്നതാണ് വീണാദേവിയെക്കൊണ്ട് വിചിത്രമായ ആവശ്യമുന്നയിക്കാന്‍ പ്രേരിപ്പിച്ചത്. ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് എല്‍ ജെ പി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് കഴിഞ്ഞില്ലെങ്കില്‍ വിവാഹമോചനം നേടി ബിജെപിയില്‍ ചേരാന്‍ പോലും മടിക്കില്ലെന്നും ഭര്‍ത്തവിനു മുന്നറിയിപ്പു നല്‍കിയതായി പാര്‍ട്ടി അനുഭാവികളുടെ യോഗത്തില്‍ വീണാദേവി പറഞ്ഞു.കൊലപാതകക്കേസില്‍ പ്രതിയായതിനാല്‍ മത്സരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് സുര്‍ഭജന്‍സിങ് ഭാര്യയെ മത്സരത്തിനിറക്കിയത്. എല്‍ ജെ പിയുടെ പ്രധാന നേതാക്കളിലൊരാളാണ് സുര്‍ഭജന്‍സിങ്.
Follow Webdunia malayalam