മോഡിയെ വെട്ടിനുറുക്കുമെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രസ്താവന വിവാദമാകുന്നു
, വെള്ളി, 28 മാര്‍ച്ച് 2014 (12:57 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയ്ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന് മസൂദ് ആണ് “മോഡിയെ ഞങ്ങള്‍ വെട്ടി കഷ്ണങ്ങളാക്കും” എന്ന ഭീഷണി പ്രസ്താവന നടത്തിയത്. മസൂദിന്റെ പ്രസ്താവനയ്ക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവന അനുചിതമാണെന്നും തെറ്റാണെന്നും അവര്‍ പറഞ്ഞു. ഗുജറാത്ത് അല്ല ഉത്തര്‍പ്രദേശ്. ഗുജറാത്തില്‍ വെറും നാല് ശതാമാനം മുസ്ലിം ജനസംഖ്യ മാത്രമേയുള്ളൂ. എന്നാല്‍ യുപിയുടെ 22 ശതമാനം മുസ്ലിംങ്ങളാണ്. മോഡിയെ നേരിടാന്‍ എനിക്കറിയാം, മോഡിക്ക് എങ്ങനെ മറുപടി കൊടുക്കണമെന്നുമറിയാം. ഞങ്ങള്‍ മോഡിയെ വെട്ടി കഷണങ്ങളാക്കും” -ഈ പ്രസ്താവനയാണ് വിവാദം ക്ഷണിച്ചുവരുത്തിയത്.
Follow Webdunia malayalam