വഡോദരയില്‍ കെജ്‌രിവാള്‍ മോഡിക്കെതിരെ മത്സരിക്കില്ല
, ശനി, 22 മാര്‍ച്ച് 2014 (14:22 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ വഡോദരയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മത്സരിക്കില്ലെന്ന് എഎപിയുടെ ഗുജറാത്ത് കണ്‍വീനര്‍ സുഖ്ദേവ് പട്ടേല്‍. ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടേണ്ടതെന്നാണ് കെജ്‌രിവാള്‍ കരുതുന്നത്. അതു കൊണ്ട് അദ്ദേഹം വഡോദരയില്‍ നിന്നും മത്സരിക്കില്ലെന്നും പട്ടേല്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വഡോദരയില്‍ നിന്ന് മത്സരിക്കുമെന്ന് മോഡി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ കെജ്‌രിവാളും അവിടെ നിന്ന് മത്സരിക്കുമായിരുന്നുവെന്നും എന്നാല്‍ മോഡി വാരാണസിയില്‍ നിന്നും മത്സരിക്കുന്ന കാര്യം ആദ്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെജ്‌രിവാള്‍ അദ്ദേഹത്തെ അവിടെ നിന്നു മാത്രം എതിരിടുമെന്ന് പട്ടേല്‍ പറഞ്ഞു.
Follow Webdunia malayalam