Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്യാസിമാര്‍ എതിര്‍ത്തു; ഹര ഹര മോഡി മന്ത്രം ഉപയോഗിക്കരുതെന്ന് മോഡി

സന്യാസിമാര്‍ എതിര്‍ത്തു; ഹര ഹര മോഡി മന്ത്രം ഉപയോഗിക്കരുതെന്ന് മോഡി
, തിങ്കള്‍, 24 മാര്‍ച്ച് 2014 (11:35 IST)
PRO
സന്യാസിമാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് 'ഹര ഹര മോഡി മന്ത്ര'ത്തില്‍ നിന്ന് പിന്മാറാന്‍ മോഡിയുടെ അഭ്യര്‍ഥന. ഈ മുദ്രാവാക്യം ഇനി ഉപയോഗിക്കരുതെന്ന് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥികൂടിയായ മോഡി അണികളോട് അഭ്യര്‍ഥിച്ചു.

ആവേശം കൂടിയ ചില പ്രവര്‍ത്തകരാണ് 'ഹര ഹര മോഡി' മുദ്രാവാക്യമാക്കിയതെന്നും ആവേശം താന്‍ മനസ്സിലാക്കുന്നുവെന്നും പക്ഷെ അത് ഉപേക്ഷിക്കാന്‍ അവരോട് അഭ്യര്‍ഥിക്കുന്നുവെന്നും മോഡി ട്വീറ്റുചെയ്തു.

മോഡിയെ പ്രകീര്‍ത്തിക്കാന്‍ 'ഹര ഹര മോഡി' മുദ്രാവാക്യമാക്കിയതില്‍ ദ്വാരകാപീഠം ശങ്കരാചാര്യരുള്‍പ്പടെ വിമര്‍ശിച്ചിരുന്നു. 'ഹര ഹര മഹാദേവ്' മന്ത്രം മഹാദേവനെ സ്തുതിക്കാനുള്ളതാണെന്നും വ്യക്തിപൂജയ്ക്കുള്ളതല്ലെന്നും സ്വരൂപാനന്ദ ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു.

മുദ്രാവാക്യം ഉപേക്ഷിക്കണമെന്ന് കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് മുദ്രാവാക്യം ഒഴിവാക്കാന്‍ മോഡിയുടെ അഭ്യര്‍ഥന.

സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും മുദ്രാവാക്യം ശിവഭഗവാനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചു.തിരഞ്ഞെടുപ്പുകമ്മീഷന്‍ ഇക്കാര്യം അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam