മലയാള ചലച്ചിത്രസംഗീതത്തിലെ ചതുര്‍മൂര്‍ത്തികളെന്നു വിളിക്കാവുന്നവരില്‍ മൂന്നാമതായി, മലയാളചലച്ചിത്രം തുടങ്ങി 16 വര്‍ഷം കഴിഞ്ഞിട്ടാണ് എത്തിയതെങ്കിലും ജി. ദേവരാജന്‍ മലയാള ചലച്ചിത്രസംഗീതത്തിന്റെ പര്യായമായി മാറി. സപ്റ്റംബര്‍ 27 നു അദ്ദേഹത്തിന്റെ പിറന്നാള്‍.
നാടോടിപാട്ടുകളിലെ സര്‍വ്വാംഗീണമായ മണ്ണിന്റെ മണവും ശാസ്ത്രീയസംഗീതത്തിന്റെ ശ്രേഷ്ഠമായ ഗാംഭീര്യവും ഹിന്ദുസ്ഥാന സംഗീതത്തില്‍ നിന്നുള്ള മാധുര്യഭാവവും പാശ്ഛാത്യസംഗീതത്തിന്റെ മൂലമായ സ്വരമിശ്രണസവേദനക്ഷമതയും ആവശ്യാനുസരണം കോര്‍ത്തിണക്കുന്ന അദ്ദേഹത്തിന്റെ സംഗീതം.
ഒറ്റച്ചാലില്‍ക്കൂടി ഓടുന്ന കാളവണ്ടിയല്ല, മറിച്ച് വൈവിധ്യമാര്‍ന്ന അനേകം കൈവഴികളില്‍ക്കൂടി വന്ന് ഒരുമിച്ചുചേര്‍ന്ന് മനുഷ്യമനസ്സായ മഹാസമുദ്രത്തില്‍ ലയിക്കുന്ന ഗംഗാപ്രവാഹമാണ്ദേവരാജന്റെ സംഗീതം. തനിക്ക് സംഗീതമിണക്കാന്‍ കിട്ടിയ കഥയിലെ സന്ദര്‍ഭങ്ങളെ പലതട്ടുകളിലാക്കി, പല ശാഖകളാക്കി, ഓരോന്നിനും വൈവിധ്യമാര്‍ന്ന ഈണം നല്കി.
"നാദബ്രഹ്മത്തില്‍ സാഗരം നീന്തിവരും' മണ്ണും മനസ്സും പങ്കുവച്ചതിന്റെ വിഷാദം കലര്‍ന്ന പ്രസ്താവനയ്ക്ക് അവശ്യം ആവശ്യമായ, ഋജുവായ, ഗഹനത പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള സംഗീതം മാത്രം നല്കിയ "മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു'. "നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍', "ഓരോ തുള്ളി ചോരയില്‍ നിന്നും' തുടങ്ങിയ ഗാനങ്ങളില്‍ വിപ്ളവത്തിന്റെ ശക്തിയും സംഘഗാനത്തിന്റെ ഘോഷസംങ്കലനവും ഉള്‍ക്കൊണ്ടിരുന്നു.
ആ കൃതിയിലെ "പൊന്നരിവാള്‍' എന്നുതുടങ്ങുന്ന കവിതയ്ക്ക് സംഗീതാവിഷ്കരണം നടത്തി. ആ ഗാനം പില്ക്കാലത്ത് "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന കെ.പി.എ.സി. നാടകത്തിലൂടെ പുറത്തുവരുമ്പോള്‍ കേരളത്തിലെ ലളിതഗാനശാഖയുടെ മുഖച്ഛായതന്നെ മാറുകയായിരുന്നു.
ആ നാടകത്തിനുവേണ്ടി ഒ.എന്‍.വി. എഴുതിയ മറ്റുകവിതകളും ദേവരാജന്റെ സംഗീതത്തില്‍ മലയാളികളുടെ ഹൃദയത്തില്‍ മാറ്റൊലികൊണ്ടു. ഈ കലാകാരന്മാരുടെ സവിശേഷസംഗമം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെതന്നെ വളര്‍ച്ചയ്ക്ക് കാരണമായെന്ന് സാമൂഹികചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.
ഇന്നത്തെപ്പോലെ പ്രചരണമാദ്ധ്യമങ്ങള്‍ ഇല്ലാതിരുന്നിട്ടും ദേവരാജന്‍ ഈണം നല്കിയ ലളിതഗാനങ്ങള്‍ സുപ്രസിദ്ധങ്ങളായി. അപ്പോഴാണ് കൈലാസ് പിക്ചേഴ്സ് ഉടമ കെ.ആര്.നാരായണന് "കാലം മാറുന്നു' എന്ന ചിത്രത്തിന് പാട്ടുകളുണ്ടാക്കാന്‍ ഒ.എന്‍.വി. - ദേവരാജന്മാരെ ക്ഷണിക്കുന്നത്. അതോടെ ദേവരാജന്റെ കാലവും മാറി.
തമിഴ് ഉള്‍പ്പൈടെ 325 ചിത്രങ്ങള്‍ക്ക് സംഗീതം നല്കി.
കെ.പി.എ.സി.യില്‍ നിന്ന് കുറച്ചുകാലം വിട്ടുനിന്നപ്പോള്‍ ഒ.എന്‍.വി.യുടേയും എന്‍.വേലപ്പന്‍നായരുടേയും സഹകരണത്തോടെ "കാളിദാസ കലാകേന്ദ്രം' നാടകസമിതി രൂപീകരിക്കാന്‍ മുന്‍കൈഎടുത്തു. അതിന്റെ കാര്യദര്‍ശിസ്ഥാനം ഒ.മാധവനെ ഏല്പിച്ചു, അദ്ദേഹം അദ്ധ്യക്ഷനും.
ദേവരാജന്റെ സംഗീതജീവിതം മലയാള ചലച്ചിത്രസംഗീതവിഭാഗത്തിന്റെ ചരിത്രമാണ്. നമ്മുടെ ചലച്ചിത്രവേദിയിലെ വസന്തകാലത്തിന് നാവും നാദവും നല്കിയവരാണ് വയലാറും ദേവരാജനും "ചതുരംഗം' എന്ന ചിത്രംമുതലാണ് ഈ സര്ഗപ്രതിഭകള് ഒത്തുകൂടിയത്.
സംഗീത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുകയും അതേസമയം സംഗീതകലയില്‍ വിട്ടുവീഴ്ചചെയ്യാത്തതുമായ വ്യക്തിത്വമാണ് ദേവരാജന്റേത്. 1962-ല്‍ കഥകളികലാകാരിയായ പെരുന്ന ലീലാമണിയെ വിവാഹം ചെയ്തു. പുത്രി ശര്‍മ്മിള വിവാഹിതയാണ് പുത്രന് രാജനന്ദ പഠിക്കുന്നു. 1999--ല്‍ ജെ.സി. ഡാനിയല്‍ പുരസ്കാരം.