Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെമ്പൈ എന്ന നാദപ്രപഞ്ചം

ചെമ്പൈയുടെ 112മത് ജയന്തി

ചെമ്പൈ എന്ന നാദപ്രപഞ്ചം
കര്‍ണാടകസംഗീതത്തിന്‍റെ എല്ലാ മേഖലകളിലും സംഗീതത്തിന് പുതിയ മാനങ്ങള്‍ കണ്ട വ്യക്തിയാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. അദ്ദേഹത്തിന്‍റെ 112മത് ജന്മദിനമാണ്2008 സപ്റ്റംബര്‍ 14.

ചെമ്പൈ പാടുമ്പോള്‍ ശുദ്ധനാദത്തിന്‍റെ വിജ്രംഭിതമായ അവസ്ഥ സംജാതമാകുന്നു. ഓരോ വാക്കും ഓരോ ചിത്രമാകുന്നു. വാങ്മയമാണ് ചെമ്പൈയുടെ സംഗീതാവതരണം. അസംഖ്യം കീര്‍ത്തനങ്ങള്‍. അസംഖ്യം ശിഷ്യന്‍മാര്‍. ഉറവ വറ്റാത്ത അകൈതവമായ ഭക്തി. തികഞ്ഞ നര്‍മ്മബോധം. ചെമ്പൈ ഗുരുവും വാഗേയക്കാരനും കളിക്കൂട്ടുകാരനും ഭക്തനുമാണ്.

രാഗ, സ്വര വിസ്താരങ്ങളെക്കുറിച്ചുള്ള ഭാഗവതരുടെ ജ്ഞാനവും, സൂക്ഷ്മമായ അവബോധം, ശ്രുതിനിയന്ത്രണം, ആവിഷ്കാരത്തിലെ സ്വതന്ത്ര്യ ശൈലി എന്നിവ അനന്യമാണ്.

കൃഷ്ണഭക്തിയുടെയും, രാമഭക്തിയുടെയും മൂര്‍ത്തീഭാവമായ മീരാഭായി, കബീര്‍ദാസ് ,തുളസീദാസ് എന്നിവരുടെ ഗാനങ്ങള്‍ കര്‍ണാടകസംഗീതലോകത്തേയ്ക്ക് ആനയിച്ചത് ചെമ്പൈയാണ്. ഇവരുടെ ഗാനങ്ങളില്‍ സംഗീതം കൊണ്ട് പരീക്ഷണങ്ങള്‍ നടത്തി പുതിയ രൂപത്തിലും ഭാവത്തിലും ചെമ്പൈ സംഗീതസദസ്സുകളില്‍ അവതരിപ്പിച്ചു.

തന്‍റെ ഭൗതിക ശരീരം വെടിഞ്ഞ്, ചെമ്പൈ കുടിയേറിപാര്‍ത്തത്, ജനലക്ഷങ്ങളുടെ ഹൃദയത്തിലെ അഭൗമ സംഗീതസാന്നിദ്ധ്യമായാണ്.

കാലത്തിന്‍റെ മണല്‍പ്പരപ്പില്‍, പുതുഗാനതരംഗത്തിന്‍റെ കൊടുങ്കാറ്റില്‍ മാഞ്ഞ് പോകാതെ തന്‍റെ പാദമുദ്ര പതിപ്പിച്ചു ഈ നാദചക്രവര്‍ത്തി. ഗംഭീരനാദകാരനായ ഈ മഹാഗുരുവിന്‍റെ കാല്‍പാടുകള്‍ പിന്‍തുടര്‍ന്നവരെല്ലാം അമരമായ സംഗീത സമുദ്രത്തിന്‍റെ സ്പര്‍ശം അറിഞ്ഞവരാണ്.


Share this Story:

Follow Webdunia malayalam