Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിക്കി- ഭാവമധുരമായ പാട്ട്

പീസിയന്‍

ജിക്കി- ഭാവമധുരമായ പാട്ട്
അക്ഷരവ്യക്തതയോടെ ഭാവമധുരമായി പാടാന്‍ കഴിഞ്ഞ അനുഗൃഹീതഗായികയായിരുന്നു ജിക്കി . മലയാളം, തമിഴ്,തെലുങ്ക്, സിംഹള ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

2004 ആഗസ്റ്റ് 18ന് ചെന്നൈയില്‍ 70 ം വയസ്സില്‍ ജിക്കി അന്തരിച്ചു. പതിമൂന്നാം വയസ്സില്‍ "ജ്ഞാനസുന്ദരി' എന്ന തമിഴ് ചിത്രത്തിലൂടെയാണ് പിന്നണി ഗായികയായി ജിക്കി അരങ്ങേറിയത്.

1951ല്‍ മരുമകന്‍ എന്ന സിനിമയില്‍ "തള്ളി തള്ളി വെള്ളം തള്ളി' എന്ന ഗാനം പാടിയാണ് അവര്‍ മലയാളത്തിലെത്തിയത്.

മഞ്ചാടിക്കിളി മൈന (കാട്ടുതുളസി), എ.എം.രാജയോടൊപ്പം പാടിയ മനസമ്മതം തന്നാട്ടെ(ഭാര്യ), എസ്.ജാനകിയോടൊപ്പം പാടിയ മുങ്ങി മുങ്ങി മുത്തുകള്‍ വാരും മുക്കുവനേ (കടലമ്മ), കദളിവാഴക്കൈയിലിരുന്ന്(ഉമ്മ) തുടങ്ങിയ ഗാനങ്ങള്‍ ജിക്കിയെ പ്രശസ്തയാക്കി.

കല്യാണ ഊര്‍വലം വരും (അവന്‍), യാരടി നീ മോഹിനി (ഉത്തമപുത്രന്‍), തുള്ളാത മനമും തുള്ളും (കല്യാണപ്പരിശ്) എന്നിവ തമിഴിലുള്ള പ്രശസ്ത ഗാനങ്ങളാണ്.

അന്തരിച്ച ഗായകന്‍ എ.എം.രാജയാണ് ജിക്കിയുടെ ഭര്‍ത്താവ്. കൃഷ്ണവേണി എന്നും ജിക്കിക്ക് പേരുണ്ട്.1986ല്‍ രാജ അന്തരിച്ചു. രണ്ട് ആണ്‍മക്കളും നാല് പെണ്‍മക്കളുമുണ്ട്.


ആന്ധ്രയിലെ ചിറ്റൂരാണ് സ്വദേശം.1935 നവംബര്‍ 1ന് ഗജപതി നായിഡുവിന്‍റെ മകളായി മദ്രാസിലാണ് ജനനം.ജിക്കി തമിഴിലെ ബാലനടി ആയിരുന്നു.മൂന്നാം ക്ളാസ് വരേയേ പഠിച്ചിട്ടുള്ളൂ.

ജിക്കി കൃഷ്ണവേണി എഴാം വയസ്സുമുതല്‍ പാടാന്‍ തുടങ്ങി. സിറ്റാഡലിന്‍റെ തമിഴ്ചിത്രമായ ജ്ഞാനസുന്ദരിരില്‍ അരര്‍ള്‍ താരും ദേവമാതാവേ എന്ന പാട്ടില്‍ കുട്ടിയുടെ ഭാഗം ജിക്കിയും യുവതിയുടെ ഭാഗം പി എ പെരിയനായകിയുമാണ് പാടിയത്.

പി.എസ് ദിവാകറാണ് ജിക്കിയെ മലയാളത്തിന് പരിചയപ്പെടുത്തിയത്. വനമാല എന്ന ചിത്രത്തിന് വേണ്ടി പി.കുഞ്ഞിക്കൃഷ്ണ മേനോന്‍ എഴുതിയ ‘തള്ളിത്തള്ളി ഓ വെള്ളം‘ എന്ന പാട്ടാണ് ജിക്കി കൃഷ്ണവേണി മലയാളത്തിന് വേണ്ടി ആദ്യം പാടിയത്.

പ്രേം നസീറിന്‍റെ ആദ്യ ചിത്രമായ മരുമകള്‍ക്ക് വേണ്ടി അഭയദേവും മുതുകുളവും എഴുതി ദിവാകര്‍ സംഗീത സംവിധാനം ചെയ്ത 'ആടിപ്പാടി വിളങ്ങുക', 'തവ ജീവിത സന്തോഷം', പ്രസാദ റാവുവുമായി ഒത്തുപാടിയ 'പരിചിതമായി ഹാ നാം' എന്നിവയാണ് പിന്നീട് പാടിയ പാട്ടുകള്‍.


1958 ല്‍ സഹഗായകനായ എ.എം രാജ-യെ ജ-ിക്കി വിവാഹം ചെയ്തു. 1953 ല്‍ ലോക നീതി എന്ന സിനിമയ്ക്ക് വെണ്ടി കണ്ണാ നീയുറങ്ങ് എന്ന പാട്ടുപാടിയാണ് എ.എം രാജ- മലയാളത്തിലെത്തുന്നത്.

ആശാദീപം എന്ന ചിത്രത്തില്‍ ദക്ഷിണാ മൂര്‍ത്തിയുടെ സംഗീത സംവിധാനത്തില്‍ പാടിയ‘ഗ്രാമത്തിന്‍ ഹൃദയം, മാരിവില്ലൊളി‘,
മന്ത്രവാദിയില്‍ ബ്രദര്‍ ലക്ഷ്മണന്‍റെ സംഗീത സംവിധാനത്തില്‍ പാടിയ ‘തെന്നലേ നീ പറയുമോ, പൂവണിഞ്ഞ പൊയ്കയില്‍‘
ഉണ്ണിയാര്‍ച്ചയ്ക്ക് വേണ്ടി രാഘവന്‍റെ സംഗീത സംവിധാനത്തില്‍ അദ്ദെഹത്തോടൊപ്പം പാടിയ ‘പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ച‘,
ഉമ്മയ്ക്ക് വേണ്ടി ബാബു രാജിന്‍റെ സംഗീത സംവിധാനത്തില്‍ പാടിയ കദളി ‘വാഴ കൈയിലിരുന്നൊരു‘, ‘അപ്പം തിന്നന്‍ തപ്പുകൊട്ടു‘,‘ നിത്യ സഹായ നാഥേ‘,
ഭക്ത കുചേലയ്ക്ക് വേണ്ടി ബ്രദര്‍ ലക്ഷ്മണിന്‍റെ സംഗീത സംവിധാനത്തില്‍ പാടിയ ‘മാനസ വേദന, മധുരമായ് പാടൂ‘,
ഭര്യയ്ക്ക് വേണ്ടി ദേവരജന്‍റെ സംവിധാനത്തില്‍ എ.എം രാജയോടൊപ്പം പാടിയ ‘ ..ലഹരി ലഹ‘ രി, ‘ മനസ്സമ്മതം തന്നാട്ടെ മധുരം കിള്ളിത്തന്നാട്ടെ‘ ,
കടലമ്മയില്‍ ജാനകിയോടൊപ്പം പാടിയ ‘ മുങ്ങി മുങ്ങി മുത്തുകള്‍ വാരും‘ , ‘ ആയിരത്തിരി പൂത്തിരി നെയ്ത്തിരി ധനുമാസത്തിലെ‘ ,
പാലാട്ടുകോമനി ല്‍ ലീലയോടൊപ്പം പാടിയ ‘ പൂവേ നല്ല പൂവേ‘ ,
റബേക്കയ്ക്ക് വേണ്ടി എ.എം രാജ-യോടൊപ്പം പാടിയ ‘മാനത്തെ ഏഴു നില,

തുടങ്ങിയവയാണ് ജിക്കിയുടെ പ്രധാന ഗാനങ്ങള്‍.


Share this Story:

Follow Webdunia malayalam