യേശുദാസ് കേരളത്തിന്റെ സ്വത്താണ്.ഒരുനൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം പിറക്കുന്ന അപൂര്‍വ്വ ഗായകരുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം ത്രിസ്ഥായിയില്‍ പാടാനാവുന്ന അപൂര്‍വ്വ പ്രതിഭ.
അദ്ദേഹം എത്രപാട്ടുകള്‍ പാടിക്കാണും? തീര്‍ച്ച പറയാനാവില്ല. അദ്ദേഹത്തിന്റെ സിനിമാ പാട്ടുകളില്‍ മികച്ചവ ഏത്?ശ്രമകരമായ ജോലിയാണത്. ഒരിക്കലും സര്വ്വസമ്മതമാകാനിടയില്ലാത്ത ദൌത്യമാണത്.
ഈയിടെ മനോരമ നടത്തിയ അഭിപ്രായ സര്ബ്വേയില് 50 കൊല്ലത്തെ മികച്ച സിനിമപാട്ടായി തിരഞ്ഞെടുത്തത്‘പ്രാണ സഖി ഞാന്‍ വെറുമൊരു ...” എന്ന പാട്ടായിരുന്നു .ആതാണോ മികച്ച പാട്ട്? തീര്‍ച്ചയായും അഭിപ്രായ വ്യത്യാസം ഉണ്ടാവും.
ഒരു കരിമൊട്ടിന്റെ കഥയാണു നീ, കരിവളയിട്ട കൈയില്‍ ,വെണ്ണിലാവേ നീ കരഞ്ഞത്, മനോജ്ജ്ഞമാ തെളിവാനം,മാലേയമണിയും മാറില്‍ രാവില്‍.., മാമ്പൂ വിരിയുന്ന രാവുകളില്‍.., പണ്ടു പാടിയ പാട്ടില്‍ തുടങ്ങി ഒന്നന്തരം ലളിതഗാങ്ങളുടെ ശെഖരം യയേശുദാസിന്റേതായി ഉണ്ട്.
യേശുദാസിന്റെ 68 മത് പിറന്നാളാണ്` ഇന്ന്. അദ്ദേഹം പാടിയ ചില അനശ്വരഗാനങ്ങള്‍ ഓര്‍മ്മപുതുക്കാനായി സൂചിപ്പിക്കട്ടെ.
നിങ്ങള്‍ക്ക് മികച്ചതെന്നു തോന്നുന്ന 5 ഗാനങ്ങള്‍ ഞ്ഞങ്ങളെ അറിയിക്കൂ
നാദബ്രഹ്ന്മത്തിന് സാഗരം നീന്തിവരും നാകസുന്ദരിമാരേ ( കാട്ടുകുരങ്ങ്)
പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്
നിത്യ വിശുദ്ധയാം കന്യാമറിയമേ
കരയുന്നോപുഴ ചിരിക്കുന്നോ ( മുറപ്പെണ്ണ്)
മാണിക്യവീണയുമായെന്‍ മനസ്സിന്റെ ( കാട്ടുപൂക്കള്‍)
താമസമെന്തേ വരുവാന്‍.. ( ഭാര്‍ഗ്ഗവീ നിലയം)
പൊന്‍കിനാവിന്‍ പുഷപരഥത്തില് പൊയ് വരു നീ ( കറുത്ത പര്ണ്ണമി)
അജ്ഞാതസഖീ ആത്ന്മസഖീ ( ഒള്ളതുമതി)
നഗരം നഗരം മഹാസാഗരം (നഗരമേ നന്ദി)
സുരുമയെഴുതിയ മിഴികളേ... ( ഖദീജ)
അഗാഥ നീലിമയില്‍ (കാത്തിറ്രുന്ന നിക്കാഹ്)
വേദന വേദന ( ദാഹം)
അമ്പലപ്പറമ്പിലെ ആരാമത്തിലെ ( നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി)
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം ( റോസി)
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ ( എഴുതാത്ത കഥ)
ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ ( സ്ത്രീ)
പാരിജാതം തിരുമിഴി തുറന്നു ( തോക്കുകള്‍ കഥ പറയുന്നു)
താരകേ മിഴിയിതളില്‍ കണ്ണീരുമായി( ചൂള)
ഇന്നലെ മയങ്ങുമ്പോല് ഒരുമണിക്കിനാവിന്റെ ( അന്വേഷിച്ചു കണ്ടെത്തിയില്ല) മനോഹരി നിന് മനോരഥത്തില്‍( ലോട്ടറി ടിക്കറ്റ്)
വിജനതീരമേ കണ്ടുവൊ നീ (രാത്രിവണ്ടി)
പൊന്നില്‍ കുളിച്ചരാത്രി ( സിന്ദൂരച്ചെപ്പ്)
കാട്ടിലെ പാഴ്മുളം, തണ്ടില്‍ നിന്നും ( വില്യ്ക്കു വാങ്ങിയ വീണ)
സന്ധ്യ മയങ്ങും നേരം ( മയിലാറ്റും കുന്നു)
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ ( പുള്ളിമാന്‍)
ചക്രവര്‍ത്തിനീ നിനക്കു ( ചെമ്പരത്തി)
പ്രേമഭിക്ഷുകി ഭിക്ഷുകീ ( പുനര്ജന്മം)
പൊന്‍വെയില്‍ മണിക്കച്ച അഴിഞു വീണു (നൃത്തശാല)
എന്റെ സ്വപനത്തിന് താമര പൊയ്കയില്‍ ( അച്ചാണി)
നീവരൂ കാവ്യദേവതെ ( സ്വപ്നം)
സത്യശിവ സൌന്ദര്യങ്ങള്‍ തന് ( കുമാരസംഭവം)
കേരളം കേരളം ( മിനിമോല്‍)
തളിര് വലയോ ( ചീനവല)
ആമ്പല്‍ പൂവേ അണിയും പൂവേ ( കാവാലം ചുണ്ടന്)
കിളിചിലച്ചു കിലുകിലേ ( സമസ്യ)
ആശ്ചര്യചൂഢാമണീ അനുരാഗ പാല് ക്കടല്‍ ( തീക്കനല്‍)
പ്രമദവനം വീണ്ടും മൃദു രാഗം പാടി (ഹിസ് ഹൈനസ് അബ്ദുള്ള)
ഹരിമുരളീരവം ഹരിത വൃന്ദാവനം ( ആറാം തമ്പുറ്രാന്)