Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലീല: മലയാളത്തിന്‍റെ സുപ്രഭാതം

ടി ശശി മോഹന്‍

ലീല: മലയാളത്തിന്‍റെ സുപ്രഭാതം
പി.ലീലയുടെ നാരായണീയവും ,ഹരിനാമകീര്‍ത്തനവും, ഞാനപ്പാനയുമെല്ലാം കേരളത്തിന്‍റെ പുലരികള്‍ ഇന്നും ഭക്തി സാന്ദ്രമാക്കുന്നു. ക്ഷേത്രങ്ങള്‍ ഉള്ളിടത്തോളം കാലം അതങ്ങനെ തുടരുമെന്നു വേണം കരുതാന്‍.

കൗസല്യാ സുപ്രഭാതം പാടി ഇന്ത്യയെ ഉണര്‍ത്തുന്ന എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെയാണ് മലയാളത്തിന് പി.ലീല.

അയ്യപ്പ സുപ്രഭാതം, ഗുരുവായൂര്‍ സുപ്രഭാതം, പാറമേക്കാവ് സുപ്രഭാതം, നൂറ്റെട്ട് ഹരി തുടങ്ങി 5,000 ലേറെ ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും ശ്ലോകങ്ങളും ലീല ആലപിച്ചിട്ടുണ്ട്. ഇവയുടെ ഗ്രാമഫോണ്‍ റിക്കോഡുകളും സി.ഡി. കളും കാസറ്റുകളുമെല്ലാം സുലഭമാണ്.

നാരായണീയവും ജ്ഞാനപ്പാനയുമെല്ലാം പലരും പാടിയിട്ടുണ്ടെങ്കിലും മികച്ചു നില്‍ക്കുന്നത് ലീലയുടെ ആലാപനമാണ്. വ്രത ശുദ്ധിയോടെയും സമര്‍പ്പണത്തോടെയുമായിരുന്നു ലീല കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും ആലപിച്ചിരുന്നത്.

ഒട്ടേറെ ഭക്തി ഗാനങ്ങള്‍ ലീല സിനിമകള്‍ക്കു വേണ്ടിയും പാടിചട്ടക്കാരി എന്ന സിനിമയില്‍ ദേവരാജ-ന്‍റെ സംഗീത സംവിധാനത്തില്‍ പാടിയ നാരായണായ നമ നാരായണായ നമ എന്നത് അക്കൂട്ടത്തില്‍ ഒടുവിലത്തേതാണ്.

പോസ്റ്റ്മാനിലെ , ഗോകുലപാലാ ഗോപകുമാരാ ഗമരുവായൂരപ്പാ
കാവ്യമേളയിലെ, ദേവി ശ്രീ ദേവി
ശ്യാമളച്ചേച്ചിയിലെ, കൈതൊഴാം കണ്ണാ..
പൂത്താലിയിലെ, കരുണതന്‍ മണി ദീപമേ
നിണമണിഞ്ഞ കാല്‍പ്പാടുകളിലെ, കന്യാ തനയാ
സ്നാപക യോഹന്നാനിലെ , ആകാശത്തിന്‍ മഹിമയോ
ചിലന്പൊലിയിലെ, മാധവാ മധു കൈടഭാന്തകാ
ശ്രീഗുരുവായൂരപ്പനിലെ , മായാ മാനവ.., കണ്ണനെ..
സഹധര്‍മ്മിണിയിലെ, ഹിമഗിരി..
പെങ്ങളിലെ, കാര്‍മുകിലൊളി വര്‍ണ്ണന്‍
ശബരിമല ശ്രീധര്‍മ്മ ശാസ്താവിലെ , ഹേമാംബരാഡംബരീ..., മുദകര മോദക...
ചുവന്ന സന്ധ്യകളിലെ, അച്യുതാനന്ദ ഗോവിന്ദ പാഹിമാം

തുടങ്ങി ഭക്തിരസ പ്രധാനമായ ഒട്ടേറെ ഗാനങ്ങള്‍ പി.ലീലയുടേതായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam