Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗീതവും ജ്യോതിഷവും

സംഗീതവും ജ്യോതിഷവും
മനുഷ്യ ശരീരത്തിലെ ഓരോ ചക്രങ്ങളുമായി സംഗീതത്തിന്- സപ്തസ്വരങ്ങള്‍ക്ക്- ബന്ധമുണ്ട്.അതുകൊണ്ട് സപ്തസ്വരാധിロിതമായ സംഗീതം യോഗപോലേയോ ധ്യാനം പോലേയോ മനുഷ്യശരീരത്തിനെ ശുദ്ധമാക്കുന്ന പ്രക്രിയയാണ്.

സ - മൂലാധാര ചക്രമായും
രി - സ്വാധിഷ്ഠാന ചക്രമായും
ഗ - മണിപൂരകമായും
മ- അനാഹത ചക്രമായും
പ- വിഷുദ്ധി ചക്രമായും
ധ - ആഞ്ജാ ചക്രമായും
നി - സഹസ്രാചാര ചക്രമായും ബന്ധപ്പെട്ടു കിടക്കുന്നു.

സംഗീതവും ജ്യോതിഷവും തമ്മില്‍ എന്ത് ബന്ധം എന്ന് തോന്നാം. പക്ഷെ, സപ്തസ്വരങ്ങളില്‍ അധിഷ്ഠിതമായ സംഗീതവും പ്രധാനമായും സപ്ത ഗ്രഹങ്ങളില്‍ അധിഷ്ഠിതമായ ജ്യോതിഷവും തമ്മില്‍ ബന്ധമുണ്ട്.

സപ്തസ്വരങ്ങളെ ജ്യോതിഷത്തിലെ ഏഴ് ഗ്രഹങ്ങള്‍ക്കായി വിഭജിച്ചു നല്‍കിയിരിക്കുന്നു.

1. ഷഡ്ജം എന്ന സ
2. ഋഷഭം എന്ന രി
3. ഗാന്ധാരം എന്ന ഗ
4. മധ്യമം എന്ന മ
5. പഞ്ചമം എന്ന പ
6. ധൈവതം എന്ന ധ
7. നിഷാദം എന്ന നി

എന്നിവയാണ് സപ്തസ്വരങ്ങള്‍. മയില്‍, കാള, ആട്, ക്രൗഞ്ചം, കുയില്‍, കുതിര, ആന എന്നിവയുടെ ശബ്ദങ്ങളോടാണ് സ മുതല്‍ നി വരെയുള്ള സ്വരങ്ങള്‍ യഥാക്രമം ബന്ധപ്പെട്ട് കിടക്കുന്നത്.

Share this Story:

Follow Webdunia malayalam