പ്രമുഖ കര്‍ണ്ണാടക സംഗീതഞ്‌ജ പത്മശ്രീ സുധാ രഘുനാഥിന്റെ സംഗീത കച്ചേരി സൂര്യ നൃത്ത സംഗീതോത്സവത്തില്‍ കാണികള്‍ക്ക് നവ്യാനുഭവമായി.
പ്രമുഖ സംഗീതഞ്‌ജ എം എല് വസന്തകുമാരിയുടെ ശിഷ്യയായ സുധ മോഹനരാഗത്തില്‍ നിന്നു “കോരിയുന്നാനുറ” എന്ന വര്‍ണം ആലപിച്ചുകൊണ്ടാണ് കച്ചേരി ആരംഭിച്ചത്.
നാട്ട രാഗത്തിലുള്ള “വാരണമുഖനേ വാ” എന്ന ഗണേശസ്‌തുതി ഏറെ ആസ്വാദ്യകരമായി. പൂര്‍വ്വ കല്യാണി രാഗത്തിലുളള പരമപാവനയും ആലപിച്ചു.
കുംഭകോണം എം ആര്‍ ഗോപിനാഥ് (വയലിന്‍), പല്ലടം ആര്‍ രവി (മൃദംഗം), ആര്‍ രാമന്‍ (മുഖര്‍ശംഖ്) എന്നിവര്‍ പശ്ചാത്തലമൊരുക്കി.
ഒമ്പതാം വയസുമുതല്‍ അമ്മ ചൂഡാമണിയുടെ ശിഷ്യണത്തില്‍ സംഗീതം അഭ്യസിച്ച സുധ ബി വി ലക്ഷ്‌മണന്‍റേയും ശിഷ്യയാണ്.
വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ മുതല്‍ കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചിരുന്നു.