“നീ താനേ എന്‍ പൊന്‍വസന്തം...” - ഇളയരാജ പാടുന്നു!
, ചൊവ്വ, 31 ജനുവരി 2012 (14:26 IST)
ഗൌതം വാസുദേവ് മേനോന് ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകന് ഹാരിസ് ജയരാജ് ആയിരുന്നു, ‘വാരണം ആയിരം’ വരെ. അതിന് ശേഷം വിണ്ണൈതാണ്ടി വരുവായാ ചെയ്യുമ്പോള്‍ ഗൌതം മേനോന് ഹാരിസിനെ ഒഴിവാക്കി. പകരം സാക്ഷാല്‍ എ ആര് റഹ്മാന് വന്നു. ‘വിണ്ണൈത്താണ്ടി വരുവായാ’യിലെ ഗാനങ്ങള്‍ വന്‍ ഹിറ്റായതോടെ ആ സിനിമയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ ഗൌതം - റഹ്മാന് മാജിക് തുടര്‍ന്നു.ഗൌതം മേനോന് ട്രാക്ക് മാറുകയാണ്. പുതിയ ചിത്രം ‘നീ താനേ എന്‍ പൊന്‍വസന്തം’. നായകന് ജീവ. നായിക സാമന്ത. സംഗീതം ആരെന്നോ? ഹാരിസ് ജയരാജോ റഹ്മാനോ അല്ല. ഇശൈജ്ഞാനി ഇളയരാജ!ഈ സിനിമയില്‍ പത്തോളം പ്രണയഗാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പത്ത് ഇളയരാജാ മെലഡികള്‍! സംഗീതപ്രേമികള്‍ ഈ വാര്‍ത്ത അറിഞ്ഞതോടെ ആഹ്ലാദത്തിലാണ്.“ഇത് എന്റെ സ്വപ്നസാഫല്യമാണ്” - ഗൌതം വാസുദേവ് മേനോന് ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
Follow Webdunia malayalam