Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ്മ

മുഹറത്തിന്‍റെ പൊരുള്

മുഹറം 680 എ.ഡി ഹിജറ വര്‍ഷം ആഘോഷം ഷിയാ മുസ്ളീങ്ങള്‍ ഇമാം ഹുസൈന്‍റെ ഘോഷയാത്ര
ഹസ്രത്ത് ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ്മ ദിനമാണ് മുഹറം. മുഹറം ഒന്നു മുതല്‍10 വരെ ചിലപ്പോള്‍ ആഘോഷം നടക്കുന്നു.

680 എ.ഡിയില്‍ - ഹിജറ വര്‍ഷം 61ല്‍ - ഇറാഖിലെ കര്‍ബലയില്‍ മുസ്ളീം രാജാവ് യാസിദ് ജമാലിനെയും അനുചരരെയും വഴിയില്‍ തടഞ്ഞ് പട്ടിണിക്കിട്ട് കൊന്നത് പത്തിനാണ്. പ്രവാചകന്‍റെ ചെറുമകന്‍ ഇമാം ഹുസൈനും അനുയായികളുമാണ് അന്ന് മരണം വരിച്ചത്. ഈ സംഭവമാണ് മുഹറം വേദനയുടെയും പീഡനത്തിന്‍റെയും ആചരണമായി മാറാന്‍ കാരണം.

മുഹറത്തിന്‍റെ ആദ്യ നാളുകളില്‍ നാടെങ്ങും തണ്ണീര്‍ പന്തലുകള്‍ ഒരുക്കാറുണ്ട്. എല്ലാവര്‍ക്കും സൗജന്യമായി വെള്ളവും പഴച്ചാറുകളും നല്‍കുകയും ചെയ്തു. ഇമാം ഹുസൈനെയും സംഘത്തെയും വെള്ളവും ഭക്ഷണവും നല്‍കാതെ പീഡിപ്പിച്ചതിന്‍റെ മറുപടിയാണിത്.മുഹറം ഘോഷയാത്ര

ചില മുസ്ളീങ്ങള്‍ മുഹറത്തിന് മതസമ്മേളനം നടത്തുകയും കര്‍ബലയിലെ സംഭവങ്ങളെ പുനിര്‍വിചാരം നടത്തുകയും ചെയ്യുന്നുണ്ട്.

ഷിയാ മുസ്ളീങ്ങള്‍ മുഹറം ഒന്നു മുതല്‍ കറുത്ത വസ്ത്രം ധരിച്ചു തുടങ്ങും. നിത്യവും മജ്ലിസുകള്‍ (യോഗങ്ങള്‍) നടത്തും. . ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തും.

മുഹറം നാളില്‍ തെരുവില്‍ വമ്പിച്ച ഘോഷയാത്ര നടത്തും. ദുഖസ്മരണയില്‍ സ്വയം പീഡനം നടത്തും. മിക്കപ്പോഴും അലങ്കരിച്ച വെള്ളക്കുതിര ഘോഷയാത്രക്ക് മുമ്പിലുണ്ടായിരിക്കും.

കേരളത്തില്‍ മുഹറത്തിന് പുലികളി നടത്താറുണ്ട്. ദേഹം മുഴുവന്‍ ചായം പൂശി, താളത്തിനൊപ്പിച്ച് ചുവടു വയ്ക്കുന്നതാണ് പുലികളി. ഹുസൈന്‍റെ ധീരോദാത്തത പ്രകീര്‍ത്തിക്കനാണിത്.

മുഹറം വ്രതാനുഷ്ഠാനം മുന്‍കാലപാപങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിശ്വാസം. പത്തിന് വ്രതമനുഷ്ഠിക്കുന്ന അമുസ്ളിങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഒന്‍പതിനോ പതിനൊന്നിനോ കൂടി വ്രതമെടുക്കണമെന്നാണ് അനുശാസനം.

മുഹറം 10 ഈദ് ആയി കണക്കാക്കുന്നവരുമുണ്ട്. സുറുമയെഴുതിയും പുതുവസ്ത്രങ്ങളണിഞ്ഞും വിശിഷ്ട വിഭാഗങ്ങള്‍ ഒരുക്കിയും അവര്‍ അത് ആഘോഷിക്കുന്നു. എന്നാല്‍ ഇതിന് ആധികാരികതയില്ല.

Share this Story:

Follow Webdunia malayalam