Select Your Language

Notifications

webdunia
webdunia
webdunia
webdunia

റംസാന്‍ - പ്രയോഗ പരിശീലന കാലം

റംസാന്‍ സന്ദേശം

റംസാന്‍ സന്ദേശം റംസാന്‍ പ്രയോഗ പരിശീലന കാലം ഖുറാന്‍ പാരായണം വായന പഠനം പള്ളി ദൈവവിശ്വാസി അല്ലാഹു സഹാനുഭൂതി ദൈവ ദാസ്യം
സൃഷ്ടിപ്രപഞ്ചത്തിന്‍െറ പരിപാലനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അത്രേ വിശുദ്ധ ഖുര്‍ആന്‍. അതിന്‍െറ അവതരണ വാര്‍ഷികവും പ്രയോഗ പരിശീലനവുമാണ് റംസാന്‍ .

ദീര്‍ഘമായ ഖുറാന്‍ പാരായണവും രാത്രി നമസ്ക്കാരവും റംസാ നിന്‍െറ പ്രത്യേകതയാണ്.

ഖുര്‍ആന്‍ ആരംഭിച്ചത് തന്നെ വായനയും പഠനവുമാണ് മനുഷ്യമാഹാത്മ്യത്തിന്‍െറ രഹസ്യമെന്ന് ഉദ്ഘോഷിച്ചു കൊണ്ടാണ്.

ഖുര്‍ആന്‍ അവതരണം കൊണ്ടനുഗ്രഹീതമായ ""ലൈലത്തുല്‍ഖദ്ര'' (വിധി നിര്‍ണ്ണയരാവ്) എന്ന ആയിരം മാസത്തേക്കാള്‍ അതിവിശിഷ്ട രാത്രി റംസാനിലാണ്. അതിനാല്‍ ആകാശത്ത് റംസാന്‍ അമ്പിളി പ്രത്യക്ഷപ്പെട്ടതോടെ ലോകജനതയുടെ അഞ്ചിലൊന്നോളം വരുന്ന മനുഷ്യരുടെ ജീവിതചര്യകള്‍ ആകെ മാറിക്കഴിഞ്ഞു

ദശലക്ഷകണക്കായ പള്ളികളില്‍ നടക്കുന്ന ഖുര്‍ആന്‍ പഠന പാരായണങ്ങള്‍ കാണുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന സത്യവുമാണത്.

ദൈവവിശ്വാസി ദൈവത്തെ അംഗീകരിക്കുന്നതിന്‍െറ തെളിവായി ദൈവം നിശ്ഛയിച്ചത് അവന്‍െറ സൃഷ്ടികളെ അംഗീകരിക്കുക എന്നത്രേ. പ്രപഞ്ചത്തെ മുഴുവന്‍, ദൈവാനുഗ്രഹവും ദൃഷ്ടാന്തവുമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്.

ഉന്നതനും ഉല്‍കൃഷ്ടനുമെന്ന് അല്ലാഹു വാഴ്ത്തിയ മനുഷ്യരെ ആദരിക്കുകയും അംഗീകരിക്കുകയും വേണം, അതാണ് റംസാന്‍ സഹാനുഭൂതിയുടെ കൂടി മാസമാകാനുള്ള കാരണം. ദൈവ ദാസ്യം അംഗീകരിക്കുവാന്‍ മനുഷ്യ സ്നേഹവും സേവനവും തന്നെ മാര്‍"ം.



അതുകൊണ്ട് ഇഫ്താര്‍ പാര്‍ട്ടികളും ദാന ധര്‍മ്മങ്ങളും നിര്‍ബന്ധസക്കാത്തും ഫിത്ത്ര്‍ സക്കാത്തും എല്ലാം ചേര്‍ന്ന് നോമ്പുകാലം മനുഷ്യസ്നേഹത്തിന്‍െറയും കാരുണ്യത്തിന്‍െറയും സേവനത്തിന്‍െറയും മഹിത മഹോത്സവമായിമാറുന്നു.

ഒരു ദിവസത്തെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് ഓരോ പൗരനും തനിക്കും തന്‍െറ ആശ്രിതര്‍ക്കും ഒരാള്‍ക്ക് 2.176 കിലോ എന്ന കണക്കില്‍ മുഖ്യ ആഹാരധാന്യം നിര്‍ബന്ധമായും നല്കണം. ഒരുമാസത്തെ ഇഫ്താര്‍ പാര്‍ട്ടികള്‍ക്കും ദാനധര്‍മ്മങ്ങള്‍ക്കും നിര്‍ബന്ധദാനങ്ങള്‍ക്കുമുള്ള സമാപനമാണത്.

മനുഷ്യ ലോകത്തിന് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നത് പ്രധാനമായും അതിന്‍െറ ഇഛാശക്തിയാണ്. ആത്മനിയന്ത്രണം കൊണ്ടല്ലാതെ ഇഛാശക്തി വീണ്ടെടുക്കുക സാധ്യമല്ല.

നോമ്പ് ആചാരം എന്നതിനെക്കാള്‍ ആശയത്തിലും അര്‍ത്ഥത്തിലും വിശ്വാസികള്‍ അനുഷ്ഠിക്കുമ്പോള്‍ മാത്രമെ ഇത് സാധ്യമാവൂ.

സത്യത്തിനും നീതിക്കും വേണ്ടി നിലക്കൊള്ളുവാനും അനീതിക്കും അധര്‍മ്മത്തിനുമെതിരെ അടരാടുവാനുള്ള മനുഷ്യശക്തി തിരിച്ചുകിട്ടുന്നതിനുള്ള ഒരേ ഒരു മാര്‍ ഗമാണത്.

വ്രതാനുഷ്ഠാനത്തിലൂടെ "തഖ്വാ' എന്ന വിവേകം വീണ്ടെടുക്കുക. സഹാനുഭൂതിയും സാഹോദര്യവും ലോകത്തിന് സമ്മാനിക്കുക.


Share this Story:

Follow Webdunia malayalam