ഹജ്ജ് 2025: ഒന്നാം ഗഡു അടയ്ക്കുന്നതിനുള്ള തിയതി നവംബര്‍ 11 വരെ നീട്ടി

ആദ്യ ഗഡു തുകയായി ഒരാള്‍ 1,30,300 രൂപയാണ് അടയ്‌ക്കേണ്ടത്

രേണുക വേണു
വ്യാഴം, 31 ഒക്‌ടോബര്‍ 2024 (13:17 IST)
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദ്യ ഗഡു അടയ്ക്കുന്നതിനുള്ള തിയതി നീട്ടി. പണം അടയ്ക്കുന്നതിനുള്ള സമയപരിധി നവംബര്‍ 11 ആക്കിയിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 
 
ആദ്യ ഗഡു തുകയായി ഒരാള്‍ 1,30,300 രൂപയാണ് അടയ്‌ക്കേണ്ടത്. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓണ്‍ലൈന്‍ ആയോ 11-11-2024 നകം പണമടക്കേണ്ടതാണ്. 
 
പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബര്‍ 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

അടുത്ത ലേഖനം
Show comments