Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹജ്ജ് 2025: അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി

അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം

ഹജ്ജ് 2025: അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി

രേണുക വേണു

, ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (08:57 IST)
2025 വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ നമ്പര്‍ 6 പ്രകാരം അറിയിച്ചിരിക്കുന്നു. ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 3768 അപേക്ഷകള്‍ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്‌റം45+ (പുരുഷ മെഹ്‌റമില്ലാത്തവര്‍) വിഭാഗത്തിലും 12,990 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകര്‍ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. 
 
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്.  
 
'Hajsuvidha' എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള  മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രവാചക സ്മരണയിൽ ഇന്ന് നബിദിനം, മദ്രസകളിലും പള്ളികളിലും വിപുലമായ പരിപാടികൾ