Webdunia - Bharat's app for daily news and videos

Install App

History of Bakrid: ബക്രീദിന് മൃഗങ്ങളെ ബലി കഴിക്കുന്നത് എന്തിനാണ്?

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവ പ്രീതിക്കായി ബലി സമര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍

രേണുക വേണു
തിങ്കള്‍, 17 ജൂണ്‍ 2024 (08:25 IST)
History of Bakrid: ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ വിശ്വാസ നിറവിലാണ്. വലിയ പെരുന്നാള്‍, ഈദ് അല്‍ അദ്ഹ, ബക്രീദ്, ബലിപെരുന്നാള്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ ദിവസം അറിയപ്പെടുന്നു. അതില്‍ ബലിപെരുന്നാള്‍ എന്ന് പറയുന്നതിനു പിന്നില്‍ ഒരു വലിയ വിശ്വാസ ചരിത്രമുണ്ട്. 
 
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവ പ്രീതിക്കായി ബലി സമര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍. പിന്നീട് മകന് പകരം അല്ലാഹുവിന്റെ തന്നെ കല്‍പ്പന പ്രകാരം മൃഗത്തെ ബലി കഴിക്കുകയാണ് ഇബ്രാഹിം നബി ചെയ്തത്. 
 
അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. മൃഗത്തെ ബലി കൊടുത്ത് ഓര്‍മ പുതുക്കുന്ന പെരുന്നാള്‍ ആയതുകൊണ്ട് ബക്രീദ് എന്നും ഈ ദിവസം അറിയപ്പെടുന്നു. ഖുര്‍ആനിലെ ഈ സംഭവത്തെ അനുസ്മരിക്കുന്നതിനാല്‍ ഈദ് അല്‍ അദ്ഹ ദിവസം മുസ്ലിങ്ങള്‍ മൃഗബലി കഴിച്ചാണ് തങ്ങളുടെ വിശ്വാസം പുതുക്കുന്നത്. അങ്ങനെയാണ് ബലിപെരുന്നാള്‍ എന്ന പേര് ചരിത്രത്തില്‍ ഇടംനേടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Holi Special 2025: ഹോളി ആഘോഷത്തിന് പിന്നിലെ ഐതീഹ്യം അറിയാമോ

Holi Celebration History: ഹോളിയുടെ ചരിത്രം

ആറ്റുകാല്‍ പൊങ്കാല: ആറ്റുകാല്‍ ക്ഷേത്രത്തിന് പിന്നിലെ ഐതീഹ്യം ഇതാണ്

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments