Select Your Language

Notifications

webdunia
webdunia
webdunia
webdunia

Muharram 2022: എന്താണ് മുഹറം?

ഇസ്ലാമിക വിശ്വാസ പ്രകാരം റമസാനിനു ശേഷം ഏറ്റവും പ്രാധാന്യം കൊടുക്കുന്ന മാസമാണ് മുഹറം

Muharram 2022: എന്താണ് മുഹറം?
, തിങ്കള്‍, 8 ഓഗസ്റ്റ് 2022 (09:31 IST)
What is Muharram: ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ ആഘോഷിക്കുന്ന മതപരമായ ഉത്സവമാണ് മുഹറം. ഇസ്ലാമിക് ന്യൂ ഇയര്‍ എന്നാണ് മുഹറം അറിയപ്പെടുന്നത്. പ്രാര്‍ത്ഥനകളുടേയും പരിത്യാഗത്തിന്റേയും മാസമാണ് ഇത്.
 
ഇസ്ലാമിക വിശ്വാസ പ്രകാരം റമസാനിനു ശേഷം ഏറ്റവും പ്രാധാന്യം കൊടുക്കുന്ന മാസമാണ് മുഹറം. ഇസ്ലാമിക നിയമമനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാല് മാസങ്ങളില്‍ ഒന്നാണ് മുഹറം. 
 
മുഹമ്മദ് നബിയുടെ ചെറുമകനായ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിക്കുന്നത് ഈ മാസത്തിലാണ്. കൂടാതെ പത്തോളം പ്രവാചകന്മാരെ പല പ്രതിസന്ധികളില്‍ നിന്ന് ദൈവം രക്ഷിച്ച മാസം എന്ന പ്രത്യേകതയും ഉണ്ട്. 
 
പരിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ മാസത്തില്‍ ആണ് വെളിപ്പെടുന്നത്. മുഹറത്തിലെ ഏറ്റവും പരിശുദ്ധമായ രണ്ട് ദിനങ്ങളാണ് മുഹറം 9, 10. താസൂആ, ആശൂറാ എന്നാണ് ഈ ദിവസങ്ങളെ വിളിക്കുന്നത്. വളരെ പവിത്രമായ ഈ രണ്ട് ദിവസങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്തും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്രാടം നക്ഷത്രക്കാര്‍ ഗുണം ലഭിക്കാന്‍ ചെയ്യേണ്ടത് ഇവ