Webdunia - Bharat's app for daily news and videos

Install App

Muharram: ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസം, എന്താണ് മുഹറം മാസത്തിൻ്റെ പ്രത്യേകതകൾ

മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളിൽ നോമ്പനുഷ്ടിക്കൽ ഇസ്ലാം മത വിശ്വാസികൾക്ക് സുന്നത്താണ്.

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2022 (15:09 IST)
ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹറം. ഇസ്ലാമിക മാസങ്ങളിൽ യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം. മുഹറം 9,10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു. ഈ ദിവസങ്ങളിൽ മുസ്ലീങ്ങൾ ഐച്ഛിക വ്രതമനുഷ്ടിക്കുന്നു.
 
ആദ്യ മനുഷ്യനും ആദ്യ പ്രവാചകനുമായ ആദം നബി മുതൽ അവസാന പ്രവാചകനായ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാരുടെ ജീവിതമായി അഭേദ്യ ബന്ധമാണ് ഈ മാസത്തിനുള്ളത്. യൂനുസ് നബിയെ തിമിംഗലത്തിൻ്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയതും സുലൈമാൻ നബിയുടെ അധികാരോഹണവും  നമ്റൂദ്ദിൻ്റെ തീക്കുണ്ടത്തിൽ നിന്നും പ്രവാചകൻ ഇബ്രാഹിം നബി രക്ഷപ്പെട്ടതും മൂസാ നബിയും അനുയായികളും ഫറോവയ്ക്കെതിരെ നടത്തിയ വിമോചന സമരത്തിൽ വിജയം നേടിയതും മുഹറം മാസത്തിലാണ്.
 
മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളിൽ നോമ്പനുഷ്ടിക്കൽ ഇസ്ലാം മത വിശ്വാസികൾക്ക് സുന്നത്താണ്. ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഇസ്ലാമിക ചരിത്രത്തിലെ ദുഖഃസ്മരണകളിൽ ഒന്നായ കർബല സംഭവവും നടക്കുന്നത് മുഹറത്തിലാണ്. ഹിജ്റ 61 മുഹറം പത്തിനാണ്(എഡി 680) കർബലയിലെ യുദ്ധം നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments