Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ഹറാം?

എന്താണ് ഹറാം?
, വെള്ളി, 30 ജൂലൈ 2021 (13:39 IST)
മുസ്ലിം മതവിശ്വാസികള്‍ക്കിടയില്‍ കേള്‍ക്കുന്ന വാക്കാണ് ഹറാം. മുസ്ലിം മതവിശ്വാസം അനുസരിച്ച് ഹറാം എന്നു പറയുമ്പോള്‍ അതിന് നിഷിദ്ധമായത് എന്നാണ് അര്‍ത്ഥം. നൂറ്റാണ്ടുകളായി മുസ്ലിങ്ങള്‍ ഹറാം അവരുടെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്നു. തനിക്കര്‍ഹതയില്ലാത്തത് ഉപയോഗിക്കരുത്, ചെയ്യരുത് എന്നെല്ലാമാണ് ഹറാമിന്റെ അര്‍ത്ഥം. വിശ്വാസമനുസരിച്ച് ചില ഭക്ഷണ പദാര്‍ത്ഥങ്ങളും ചില രീതികളും മുസ്ലിങ്ങള്‍ ഒഴിവാക്കും. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കാലങ്ങളായി ഇങ്ങനെ ഒഴിവാക്കുന്നതെല്ലാം ഹറാം പട്ടികയില്‍ ഉള്‍പ്പെടുന്നു. വ്യക്തിക്കും സമൂഹത്തിനും ഉപദ്രവം ചെയ്യുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഹറാം വ്യവസ്ഥ വ്യക്തിയെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിനു ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പന്നിയിറച്ചി മുസ്ലിങ്ങള്‍ കഴിക്കില്ല. ഈ ഭക്ഷണത്തെ മുസ്ലിം വിശ്വാസികള്‍ ഹറാം ആയാണ് കാണുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടക്കോട്ട് തലവച്ച് കിടക്കാന്‍ പാടില്ല, എന്തുകൊണ്ട്?