പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബക്രീദ് . ഇസ്ളാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്. "ഇവ്ദ്' എന്ന വാക്കില്‍ നിന്നാണ് "ഈദ്' ഉണ്ടായത് . ഈ വാക്കിനര്‍ത്ഥം "ആഘോഷം , ആനന്ദം' എന്നൊക്കെയാണ്. ഈദിന്‍റെ മറ്റൊരു പേരാണ് ഈദ്-ഉല്‍-സുഹ , "സുഹ' എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്‍റെ ആത്യന്തിക സന്ദേശം.
സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും മൈത്രിയുടെയും സഹോദര്യത്തിന്‍റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ഇസ്ളാം മതം നല്‍കുന്ന വിശുദ്ധ സന്ദേശം. തന്നെ അധിക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചവരെ തന്‍റെ ജീവിതചര്യകള്‍ക്കൊണ്ട് ആകൃഷ്ടരാക്കി ഇസ്ളാം മതത്തിലേയ്ക്ക് ആകര്‍ഷിക്കുകയാണ് നബിതിരുമേനി ചെയ്തത്.
ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി..... അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ് . ഇനിയുള്ള പുണ്യദിനം പരിശുദ്ധ ഹജ്ജിന്‍റേതാണ്.
വിശുദ്ധിയുടെ അമ്പിളിക്കല
വിശ്വാസത്തിന്‍റെ കുന്നിന്‍ മുകളില്‍ ഭക്തിയുടെ സാഗരസീമയില്‍ സന്ദേശവുമായി ഉദിച്ചുയരുമ്പോള്‍ മക്കയിലേക്കുള്ള ഉദ്യാനപാതകള്‍ ആത്മാവിലേക്ക് കൂടുതല്‍ അടുത്തു വരുന്നു. മക്കയിലേക്കുള്ള ഓരോ യാത്രയും മനുഷ്യന്‍റെ അഹംബോധത്തിനുമേലുള്ള വിജയമാകുന്നു. വിവിധ ഗോത്രങ്ങള്‍, വംശങ്ങള്‍, രാജ്യക്കാര്‍ എല്ലാം ഒരേ വേദിയില്‍ ഒത്തുചേരുന്നു. ഏവരും ഏകദൈവത്തിന്‍റെ സമസൃഷ്ടികള്‍ . മക്കയുടെ ചരിത്രം ഇബ്രാഹിം നബിയുടെ ചരിത്രം കൂടിയാകുന്നു. ഒടുങ്ങാത്ത വേദനകളും പീഡനങ്ങളും സഹിച്ച് ഇബ്രാഹിം നബി നിര്‍മ്മിച്ച വിശുദ്ധ ""കഹ്ബാലയം'' മനുഷ്യര്‍ക്ക് മാര്‍ഗദീപമായി .
നികൃഷ്ടവും നിര്‍ദ്ദയങ്ങളുമായ അനേകം പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെയായിരുന്നു അദ്ദേഹം തന്‍റെ ദൗത്യം പൂര്‍ത്തീകരിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഒരു പരീക്ഷണത്തിന്‍റെ സ്മരണക്കായിട്ടാണ് പിന്നീട് ബക്രീദ് എന്ന് പ്രസിദ്ധമായ ബലിപ്പെരുന്നാള്‍ ആഘോഷിച്ചു പോരുന്നത്.
തന്‍റെ ഏകനായ പുത്രനോടുളള സ്നേഹം പോലും ദൈവസമര്‍പ്പണത്തേക്കാള്‍ വലുതല്ല എന്ന് തെളിയിച്ച ഇബ്രാഹിം നബി നിസ്തുല സ്നേഹത്തിന്‍റേയും അനുസരണയുടേയും ഉദാത്തമായ മാതൃകയാണ്.
അനശ്വരമായ ഈ ബലിയുടെ സ്മരണ നിലനിര്‍ത്തുവാന്‍ ലോകമെമ്പാടുമുല്ള മുസ്ളിങ്ങള്‍ ബലിപ്പെരുന്നാളായി - ബക്രീദ് ആഘോഷിക്കുന്നു.
ഭക്തിയുടെ ദിനം ;സുഭിക്ഷതയുടേയും
ബക്രീദ് ഭക്തിയും സുഭിക്ഷതയുടേയും ദിനമാണ്. അന്ന് ആരും വിശന്നിരിക്കുവാന്‍ പാടില്ല എന്നു വിശ്വസിക്കുന്നു. ആഘോഷം. ദൈവസ്മരണയില്‍ അധിഷ്ഠിതവുമായിരിക്കണം. ജാതിഭേദമന്യേ എല്ലാ മനുഷ്യരോടും പരസ്പരം താങ്ങും തണലുമായി വര്‍ത്തിച്ച് ഉത്തമ സമുദായമായി വര്‍ത്തിക്കുവാന്‍ ഇസ്ളാം നമ്മെ പഠിപ്പിക്കുന്നു.
പ്രബോധനങ്ങളുടെ പ്രസക്തിയെക്കുറിച്ചു പറയുമ്പോഴും മതവിശ്വാസങ്ങള്‍ക്കുണ്ടാവുന്ന അപഭ്രംശങ്ങളെ നാം നേരിടേണ്ടതായിട്ടുണ്ട് വര്‍"ീയതയുമായി അതു കൂട്ടുകൂടുന്നു. തീവ്രവാദങ്ങളുടെ കൈകോര്‍ത്തുപിടിക്കുന്നു. വെളിച്ചം ഇരുട്ടാവുന്ന പ്രതീതി.
ഇവിടെ മതം പറയുന്നു. അനുകമ്പയും ആര്‍ദ്രതയും ഇല്ലെങ്കില്‍ പിന്നെ മതം തന്നെയില്ല. മരപ്പൊത്തിലെ പ്രാവിന്‍കുഞ്ഞിനെ അമ്മയുടെ പക്കല്‍ നിന്നുമെടുത്തു മാറ്റിയപ്പോള്‍ കണ്ണുനിറയുന്ന, ഒരു പൂച്ചകുഞ്ഞിനെപ്പോലും നോവിക്കാത്ത, വിശന്നു വലഞ്ഞ് ഒട്ടകത്തിനായി നൊമ്പരപ്പെട്ട പുണ്യ പ്രവാചകന്‍റെ കാരുണ്യവും നന്മയും നാം ആര്‍ജിക്കേണ്ടതായുണ്ട്. മാതാവിന്‍റെ കാലാᅲദങ്ങള്‍ തന്നെയാണ് സ്വര്‍ഗം എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
മനസ്സേ.... മടങ്ങുക മക്കയിലേയ്ക്ക്....
ഹൃദയമേ... കണ്‍തുറന്നു കാണുക മക്കയെ... പ്രവാചനനായ മുഹമ്മദിന്‍റെ നഗരിയില്‍ സകല ആധികള്‍ക്കും സിദ്ധൗഷധം ഉണ്ടെന്നറിയുക. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന ഒരു നവലോക സൃഷ്ടിയ്ക്കായി ഈ സുദിനത്തില്‍ പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. അനിഷ്ടകരമാണെങ്കിലും ദൈവകല്‍പനയ്ക്ക് കീഴടങ്ങാന്‍ മനസ്സിനെ പാകപ്പെടുത്തുക. ഈദ് ഹജ്ജ് തീര്‍ത്ഥാടനത്തോടനുബന്ധിച്ചാണ് സാധാരണയായി ആഘോഷിക്കുന്നത് . സത്യത്തിലേക്കും ദൈവത്തിലേക്കുമുളള പാതയില്‍ പ്രവാചകനായ ഇബ്രാഹിമിന് നേരിടേണ്ടി വന്ന കൊടിയ ഓര്‍മ്മപുതുക്കലാണ് ഈദ് . സര്‍വ്വശക്തനായ അല്ലാഹുവില്‍ പ്രവാചകനുളള ഭക്തിയും സൈ്ഥര്യവും പരീക്ഷിക്കുവാന്‍ അല്ലാഹു ഇബ്രാഹിമിനെ കഠിനമായ പരീക്ഷണത്തിന് വിധേയനാക്കി. വളരെക്കാലം ആറ്റുനോറ്റിരുന്ന ഉണ്ടായ ഒരേ ഒരു മകനെ തനിക്ക് ബലിയായി നല്‍കുവാന്‍ ദൈവം ഇബ്രാഹിമിനോട് ആവശ്യപ്പെട്ടു.
ക്ഷണം പോലും മടിക്കാതെ ഇബ്രാഹിം പുത്രന്‍റെ കണ്ണുകള്‍ മൂടിക്കെട്ടി മെക്കയിലുളള മിനാ പര്‍വതത്തിന്‍റെ മുകളില്‍ വച്ച് സ്വന്തം മകനെ ബലിയായി സമര്‍പ്പിച്ചു. പിന്നീട് കണ്ണുകള്‍ തുറന്ന് നോക്കിയ ഇബ്രാഹിം കണ്ടത് തന്‍റെ മകന്‍റെ ശരീരത്തിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു.
സര്‍വശക്തന്‍റെ പ്രീതി തന്നില്‍ നിരുപാധികം പതിച്ചതായി ഇബ്രാഹിം തിരിച്ചറിഞ്ഞു. ഈ ഉദാത്തമായ ബലി സമര്‍പ്പണത്തിന്‍റെ പുനരാവിഷ്കരണമാണ് വിശ്വാസികളായ ലോക മുസ്ലീങ്ങള്‍ ബക്രീദായി ആഘോഷിക്കുന്നത്.
ബക്രീദ് അനുഷ്ഠാനങ്ങള്‍
പരമകാരുണികനും സര്‍വ്വശക്തനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്ന എല്ലാ മുസ്ലിങ്ങള്‍ക്കും സ്രഷ്ടാവിന് വേണ്ടി ത്യാഗമനുഷ്ഠിക്കുവാന്‍ ബക്രീദ് വഴിയൊരുക്കുന്നു. ദുല്‍ഹജ്ജ് മാസത്തിലെ 10-ാം തീയതിയോ 12-ാം തീയതിയോ ആണ് സാധാരണയായി ഈദ് ദിനം വരുന്നത്. ബക്കര്‍ എന്നാല്‍ ആട് എന്നാണ് അര്‍ത്ഥം. തന്‍റെ ഓരോ വസ്തുവിനെയും ദൈവത്തിനായി ബലികൊടുത്ത്, തൃപ്തിയാവാതെ സ്വപുത്രനെ തന്നെ ഒടുവില്‍ ഇബ്രാഹാം ബലി കൊടുക്കുന്നു. ഇത് ത്യാഗത്തിന്‍റെയും പരിപൂര്‍ണ്ണ ശരണാഗതിയുടെയും ഉദാഹരണമാണ്. അനുഷ്ഠാനങ്ങള്‍ ഈദ് - ഉല്‍ സഹായുടെ അനുഷ്ഠാനക്രിയകള്‍ അതിരാവിലെ ആരംഭിക്കുന്നു. പുലരുമ്പോള്‍തന്നെ ഓരോ വിശ്വാസിയും "നമാസ്' ചെയ്യുന്നു. ഭക്ഷണം കഴിക്കാതെ വേണം ആദ്യ നമസ്കാരം നിര്‍വഹിക്കാന്‍ നമസിനു ശേഷം, കുര്‍ബാനി, ബലികര്‍മ്മം നിര്‍വ്വഹിക്കുന്നു.ആടിനെയാണ് ബലിയായി നല്‍കുന്ന് .
ആടിനെ അറുത്ത ശേഷം മാംസം മൂന്ന് ഭാഗമായി വിഭജിച്ച് ഒരു ഭാഗം സാധുക്കള്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും നല്‍കുന്നു. മൂന്നാം ഭാഗം സ്വയമായും ഉപയോഗിക്കാം., കുര്‍ബാനി കഴിഞ്ഞാല്‍ കുളിച്ച് ശുദ്ധരായി , ശുഭ്ര വസ്ത്രങ്ങള്‍ ധരിച്ച് ശരീരത്തില്‍ അത്തര്‍ പൂശി പളളികളില്‍ നമസ്ക്കാരത്തിനായി പോകുന്നു. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് തക്ബീര്‍ ധ്വനികള്‍ ഉയരുന്നു.
സൂരേ ്യാദയത്തിനും മദ്ധ്യാഹ്നത്തിനുമിടയില്‍ ചെയ്യുന്ന നമസ്ക്കാരങ്ങള്‍ക്ക് ദോരക്കത് നമാസ് എന്നാണ് പറയുക. ഈ ദിനങ്ങളില്‍ ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ മറ്റേത് ദിവസത്തെ പ്രാര്‍ത്ഥനെയെക്കാളും മഹത്തരവും ഫലപ്രദവുമാണെന്നാണ് വിശ്വാസം. 400 ഗ്രാം സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ സമ്പത്തുളള ഓരോ മുസ്ലീമും ബലി നിര്‍വ്വഹിക്കണം എന്നാണ് നിയമം. ഇത് ഒരാള്‍ക്ക് അല്ലാഹുവിനോടുളള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ ലക്ഷണമാണ്.
ആദ്യ ഈദ്, ഖുറാന്‍ പൂര്‍ണ്ണമായും എഴുതി തീര്‍ന്ന ദിവസത്തിലാണ് നടത്തപ്പെട്ടത് . ബലി എന്നാല്‍ ഇസ്ളാം അര്‍ത്ഥമാക്കുന്നത് സ്വന്തം ജീവിതത്തെയും ആഗ്രഹങ്ങളെയും കാമക്രോധ മോഹാദികളെയും ദൈവത്തിന് ബലിയായി നല്‍കുക എന്നാണ് ഇത് ചെയ്യുന്നത് വഴി ഒരാള്‍ സ്വയം ബലിയായിത്തീരുന്നു. ബക്രീദ് ദിനം മുഴുവന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയും ആഘോഷങ്ങളും നടത്തുന്നു.
ബലിയുടെയും സമര്‍പ്പണത്തിന്‍റെയും അന്തരീക്ഷം ആനന്ദിക്കാനും ആശംസിക്കാനും
കൂടിയുളളതാണ്. പ്രാര്‍ത്ഥനയുടെ നിറവില്‍ കുളിച്ച് പുതുവസ്ത്രങ്ങളിഞ്ഞ മുസ്ലിങ്ങള്‍, പരസ്പരം വീടുകളില്‍ സന്ദര്‍ശനം നടത്തുകയും , സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു.
നിറഞ്ഞ സന്തോഷത്തോടെ അവര്‍ പരസ്പരം ആലിംഗനം ചെയ്തു തെറ്റ് കുറ്റങ്ങള്‍ പൊറുക്കുന്നു. സ്ത്രികള്‍ അന്ന് വിശേഷപ്പെട്ട ആഭരണങ്ങള്‍ ധരിക്കുന്നു. അത്യന്തം രുചികരമായതും വൈവിധ്യമാര്‍ന്നതുമായ ഭക്ഷണ സാമഗ്രികള്‍ ഉണ്ടാക്കി അയല്‍ക്കാരും,
ഇതര മതസ്ഥരുമായും പങ്കിടുന്നു. മുന്‍പ് ദിവസം നീണ്ട് നിന്നിരുന്ന ഈ ആഘോഷങ്ങള്‍ ഇന്ന് ഒരു ദിവസമായി ചുരുങ്ങിയെങ്കിലും ഈദിന്‍റെ സന്ദേശം മനുഷ്യഹൃദയങ്ങളില്‍ ജ്വലിക്കുന്നു.
Follow Webdunia malayalam