Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാണ് സ്രഷ്ടാവ്?

ആരാണ് സ്രഷ്ടാവ്?
സ്രഷ്ടാവിന്‌ പരിപൂര്‍ണമായ ഗുണവിശേഷണങ്ങള്‍ ഉണ്ട്‌. അവനാണ്‌ ഒന്നാമന്‍. അവന് മുമ്പ് ഒന്നുമില്ല. അവനാണ്‌ അവസാനത്തവന്‍. അവനല്ലാത്ത എല്ലാം അവസാനിക്കും. അവന്‍ ഏറ്റവും ഉന്നതനാണ്‌. അവനെക്കാള്‍ ഉന്നതമായി ഒന്നുമില്ല.

ഏറ്റവും സമീപസ്ഥനാണവന്‍. അവന്റെ എത്തിപ്പെടലിനും അവന്റെ വ്യാപ്തിക്കും അതീതമായി ഒന്നുമില്ല. സാമീപ്യത്തില്‍ ഏറ്റവും ഉന്നതനും അവന്‍ തന്നെയാണ്‌. അവനാണ്‌ എന്നെന്നും ജീവിക്കുന്നവന്‍, അവനിലേക്കാണ്‌ നമ്മുടെയെല്ലാം മടക്കവും. അവിടെയെല്ലാവരും ഏറ്റവും പരിപൂര്‍ണതയിലും നീതിയിലും കൈകാര്യം ചെയ്യപ്പെടും.

ഏതാണ്‌ നന്മ, ഏതാണ്‌ തിന്മ, ശരിയേത്‌, തെറ്റേത്‌ എന്നിവ മനുഷ്യരിലെ നൈസര്‍ഗിക പ്രകൃതി തിരിച്ചറിയുന്നു. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളില്‍ ഏതെങ്കിലും തരംതാഴ്ത്തലിനോട്‌ അത്‌ സമരസപ്പെടുന്നില്ല.

സ്രഷ്ടാവിന്‌ തന്റെ സൃഷ്ടികളായ മനുഷ്യരിലെ ഗുണങ്ങളോട്‌ സാദൃശ്യം പുലര്‍ത്തുന്നതിനോടും രാജിയാവാനാവില്ല. ഭൗതിക പുരോഗതിയാകട്ടെ ഇന്ന്‌ ആത്മീയ ശൂന്യത സൃഷ്ടിച്ചു. ഇത്‌ സ്ങ്കീര്‍ണമായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, മനശാസ്ത്രപരമായ പ്രശ്നങ്ങളിലേക്ക്‌ നയിക്കുകയും ചെയ്തു.

പലരുമിന്ന്‌ അവരവരുടെ 'മതങ്ങളില്‍ നിന്ന്‌ ഓടിയൊളിച്ചു'. പലരും അവയുടെ പുനരന്വേഷണത്തിലാണ്‌. വിവിധ മാര്‍ഗങ്ങളിലൂടെ താന്താങ്ങളുടെ ദൈനംദിന ജീവിതത്തിലെ സങ്കീര്‍ണതകളില്‍ നിന്ന്‌ 'രക്ഷപ്പെടാനുള്ള' ശ്രമത്തിലാണ്‍ മറ്റു ചിലര്‍.


ഖുര്‍ആനിനെയും ഇസ്ലാമിനെയും പരിശോധിക്കാന്‍ സൗഭാഗ്യം സിദ്ധിച്ചവരാവട്ടെ, ഭൂമിയില്‍ മനുഷ്യന്റെ സാന്നിധ്യത്തിന്റെ ഉദ്ദേശങ്ങല്‍ പൂര്‍ത്തിയാക്കാനുള്ള ജീവിതധര്‍മ്മപദ്ധതിയുമായി മുന്നോട്ട്‌ പോകുന്നു.

ഏതെങ്കിലൂം തെറ്റായ ദൈവത്തിന്റെ അടിമത്തത്തിലേക്കെത്തിക്കാനായി മനുഷ്യന്‌ അല്ലാഹുവിനെ ആവശ്യമില്ല. പ്രകൃതി, മയക്കുമരുന്ന്‌, കാമം, ധനം, ഇതര മനുഷ്യര്‍, അഭിലാഷം, ലൈംഗികത എന്നിവയാണാ കൃത്രിമ ദൈവങ്ങള്‍.

ബുദ്ധിസം, ഹിന്ദുയിസം, സൗരാഷ്ട്രനിസം, രസ്തഫാരിയനിസം എന്നിവഇവയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ജീവനുള്ളതോ അല്ലാത്തതോ ആയ സൃഷ്ടികളെ ആരാധിക്കുന്നതിന്റെ രൂപങ്ങളാണ്‍.

ഇസ്രയേലിലെ 'വര്‍ഗ്ഗദൈവം' എന്ന നിലയിലേക്ക്‌ അല്ലാഹുവിനെ ചുരുക്കി ഒരു ദേശീയത നല്‍കുകയാണ്‌ ജൂതന്മാര്‍ ചെയ്തത്‌. ഇത്തരം മതങ്ങളെ പിന്‍പറ്റുന്ന എല്ലാ പുരുഷനമാരും സ്ത്രീകളും തങ്ങളുടെ സ്രഷ്ടാവിനെ-അല്ലാഹുവിനെ-ആരാധിക്കുകയെന്ന പ്രകൃതിദത്തമായ പ്രവണതയോടെയാണ്‌ ജനിച്ചിരിക്കുന്നത്‌. അവരവരുടെ മാതാപിതാക്കളാണ്‌ അവരവരുടെ മതങ്ങളിലേക്കവരെ എത്തിച്ചത്‌.

തനിക്ക്‌ ചുറ്റുമുള്ള അല്ലാഹുവിന്റെ അടയാളങ്ങളിലേക്കോ, അല്ലെങ്കില്‍ ഖുര്‍ആനിലേക്കൊ ഒരാള്‍ തിരിഞ്ഞാല്‍; അല്ലെങ്കില്‍ അവനില്‍ കുടി കൊള്ളുന്ന അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള തൃഷ്ണയുടെ ഉദ്ദീപനത്തിന് പ്രാരംഭം കുറിച്ചാല്‍ തിരിച്ചു പോക്കിന്റെ സമാരംഭം കുറിക്കുകയായി. അന്തര്‍ദേശീയ ഇസ്ലാമിക വ്യാപനത്തിന്വ്‌ നിദാനം ഇതു തന്നെയാണ്‌.


Share this Story:

Follow Webdunia malayalam