വൈശാഖം പൊതുവേ ശുഭ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല മാസമായിട്ടാണ് കരുതുന്നത്. വൈശാഖ മാസത്തിലെ തൃതീയയെ അക്ഷയ തൃതീയായി പരിഗണിക്കുന്നു..
വൈശാഖ മാസത്തിന്‍റെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീയ ജപഹോമ പിതൃ തര്‍പ്പണര്‍ത്തിനു പറ്റിയ ദിനമാണ് . ഗംഗാ സ്നാനം,യവന ഹോമം,യവ ഭക്ഷണം തുടങ്ങിയവയ്ക്കും ശ്രേഷ്ഠമായി വിലയിരുത്തുന്നു
അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ക്ക് ശാശ്വതമായ ഫല സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. 2006 ലെ അക്ഷയ തൃതീയ ഏപ്രില്‍ 30 ഞായറാഴ്ചയാണ് .
മുഹൂര്‍ത്തങ്ങള്‍ രണ്ടു വിധമാണ്.
ᄋ പഞ്ചാംഗ സിദ്ധവും
ᄋ സ്വയം സിദ്ധവും.
ജീവിതത്തിലെ ധന്യ സംഭവങ്ങള്‍ക്കു മുഹൂര്‍ത്തം കുറിക്കുന്നത് പഞ്ചാംഗം നോക്കിയാണ്.ആ ദിവസങ്ങള്‍ പഞ്ചാംഗ സിദ്ധമാണ്..
എന്നാല്‍ അക്ഷയ തൃതീയ,വിജയ ദശമി, പുതുവര്‍ഷാരംഭദിനമായ യുഗാദി തുടങ്ങിയ ദിവസങ്ങളും ബലി പഞ്ചമിയുടെ ആദ്യ പകുതി ദിനവും സ്വയം സിദ്ധമാണെന്നും,ആ ദിനങ്ങളില്‍ ശുഭ കാര്യങ്ങള്‍ ചെയ്യാന്‍ പഞ്ചാംഗാം നോക്കേണ്ടെന്നുമാണ് ഹിന്ദുക്കള്‍ക്കിടയിലെ വിശ്വാസം.
ഇന്ത്യയിലെ ജനങ്ങള്‍ ശൂഭ സൂചകമായി കരുതുന്ന ഈദിനം ലക്ഷ്മി വരദാനത്തിനായി സ്വര്‍ണം ഉള്‍പ്പടെയുള്ള ദ്രവ്യങ്ങള്‍ വാങ്ങാന്‍ പറ്റിയ ദിനവുമാണ്.
[
ചിലര്‍ ഈ ദിവസം ബലരാമജയന്തിയായി കണക്കാക്കുന്നു. ഭൂമിയില്‍ ദുഷ്ട രാജക്കാന്മാര്‍ വര്‍ധിച്ചപ്പോള്‍ ഭൂമി ദേവി പശുവിന്‍റെ രൂപത്തില്‍ മഹാ വിഷ്ണുവിനെ സമീപിച്ചു സങ്കടം പറഞ്ഞു.
ദുഷ്ടന്മാരെ നിഗ്രഹിക്കാമെന്ന ഭൂമി ദേവിക്കു നല്‍കിയ ഉറപ്പിന്മേല്‍ മഹാവിഷ്ണു വസുദേവ പുത്രന്മാരായ ശ്രീകൃഷ്ണനും ബലരാമനുമായി പിറന്ന് ദുഷ്ട നിഗ്രഹം വരുത്താമെന്നു സമ്മതിച്ചു
ബലരാമനായി പിറന്ന ദിനമായിട്ടാണ് അക്ഷയതൃതീയദിനത്തെ വിശ്വസിച്ചു പോരുന്നത്.ഇതു പരശുരാമന്‍റെ ജനനദിനമാണെന്നുള്ളതാണ് മറ്റൊരു വിശ്വാസം. പരശു രാമ ജയന്തിയായി കരുതുന്ന ഈദിനം സ മൃദ്ധിയുടെ പ്രതീകമായി വിശ്വസിച്ചു പോരുന്നു.
ക്ഷയിക്കാത്ത തീഥിയെന്നു കരുതുന്ന ഈ ദിനം കൃതാ യുഗത്തിന്‍റെ ആരംഭമാണ്. ദ്രൗപദിക്കു കൃഷ്ണന്‍ നല്‍കിയ അക്ഷയപാത്രത്തിന്‍റെ ഫലമാണത്രേ ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ക്ക്.
വൈശാഖ മാസത്തിന്‍റെ ശുക്ള തൃതീയ ദിനമായ അക്ഷയതൃതീയയില്‍ വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ എന്നിവ വാങ്ങാനും വില്‍കാനും അത്യുത്തമമാണെന്നതാണ് പൊതുവെയുള്ള ഒരു കണ്ടെത്തല്‍.
അന്നു ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഐശ്വര്യ ലക്ഷ്മിയും,ധന ലക്ഷ്മിയും തുടങ്ങി അഷ്ട ലക്ഷ്മിമാരുടെ പുണ്യവുമുണ്ടാകും.
സമ്പത്തിന്‍റേയും സ മൃ ദ്ധിയുടെയും പ്രതീകമായി കരുതുന്ന സ്വര്‍ണം പോലുള്ള ദ്രവ്യങ്ങള്‍ വാങ്ങാനും, വ്യവസായം തുടങ്ങാനും,വിവാഹത്തിനും പറ്റിയ നല്ല ദിനമായി ആധുനിക കാലത്തു പോലും വിശ്വാസിച്ചു പോരുന്നു.