Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്ഷാബന്ധന്‍‌- രജപുത്ര ധീരത

രജപുത്രാചാരങ്ങളിലെ നിറമുള്ള ഏടുകളാണ് രക്ഷാബന്ധനത്തിന്‍റേത്.

രക്ഷാബന്ധന്‍‌-  രജപുത്ര ധീരത
സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും നൂലിഴകള്‍ നെയ്തു ചേര്‍ക്കാന്‍ ഒരു രക്ഷാബന്ധന ദിനം കൂടി. ഈ ദിനം ആത്മബന്ധങ്ങളുടെ ഏറ്റുവാങ്ങലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ശ്രാവണ പൗര്‍ണമി ദിവസമാണ് രക്ഷാബന്ധന്‍ ദിനമായി ആചരിക്കുന്നത്

രജപുത്രാചാരങ്ങളിലെ നിറമുള്ള ഏടുകളാണ് രക്ഷാബന്ധനത്തിന്‍റേത്.

ധീരരായ രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു.

രാഖിയും ഹുമയൂണും

ഭാരത ചരിത്രത്തിന്‍റെ ഏടുകളിലും രക്ഷാബന്ധനം നല്‍കിയ അവിശ്വസനീയ സാഹോദര്യത്തിന്‍റെ കഥകളുണ്ട്.

ബഹദൂര്‍ഷാ മേവാറിനെ ആക്രമിച്ചപ്പോള്‍ മഹാറാണി കര്‍മവതി മുഗള്‍രാജാവ് ഹുമയൂണിന് ഒരു രാഖി ദൂതന്‍വശം എത്തിച്ചുകൊടുത്തു. രജപുത്രരും മുഗളരും കടുത്ത ശത്രുതയിലായിരുന്നിട്ടു കൂടി ഹുമയൂണ്‍ റാണിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം മേവാറിലെത്തി ബഹദൂര്‍ഷായുടെ സൈന്യത്തെ തുരത്തി.

അലക്സാണ്ടറുടെ കഥ

മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജീവന്‍ രക്ഷാബന്ധനത്തിന്‍റെ മഹത്വത്തിന്‍റെ സാക്ഷ്യമാണ്.

ക്ഷത്രിയ രാജാവ് പുരുഷാത്തമന്‍ (പോറസ്) യുദ്ധത്തില്‍ അലക്സാണ്ടറുടെ നേരെയുയര്‍ത്തിയ കൈ പിന്‍വലിക്കാന്‍ കാരണം അലക്സാണ്ടറുടെ പത്നി ഭര്‍ത്താവിന്‍റെ ജീവന്‍ ദാനമായി ചോദിച്ച് പോറസിന്‍റെ കൈയ്യില്‍ ബന്ധിച്ച രക്ഷയില്‍ ഒരു നിമിഷം കണ്ണുകളുടക്കിയതാണ്. ആ രക്ഷയില്ലായിരുന്നുവെങ്കില്‍ വിജയഗാഥയുടെ അന്ത്യം മറ്റൊന്നാകുമായിരുന്നു.

ടാഗോറും രക്ഷാബന്ധനും

എല്ലാ മതവിഭാഗങ്ങളുടെയുമിടയില്‍ സ്നേഹ സാഹോദര്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ വേണ്ടി രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍ രക്ഷാബന്ധനം ആചരിക്കുമായിരുന്നു.

ഇന്ന് ഭാരതമൊട്ടാകെ രക്ഷാബന്ധനം ഉത്സവമായി കൊണ്ടാടുന്നു. രക്ഷാബന്ധന ദിനത്തില്‍ ഭാരത സ്ത്രീകള്‍ ജവാന്മാര്‍ തുടങ്ങി ജയില്‍പ്പുള്ളികളുടെ വരെ കൈകളില്‍ രാഖി ബന്ധിച്ചുകൊണ്ട് സ്നേഹ സാഹോദര്യങ്ങളുടെ പാഠങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന

Share this Story:

Follow Webdunia malayalam