Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീരാമ നവമി

ശ്രീരാമ നവമി
ശ്രീരാമ നവമി

ശ്രീരാമചന്ദ്ര ഭഗവാന്‍റെ ജന്മദിനമാണ് ഹിന്ദുക്കള്‍ ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. ജനനശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം.

ചൈത്രശുക്ള നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണിത്. മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ കണക്കാക്കുന്നത്.

സൂര്യവംശരാജാവായിരുന്ന ദശരഥന്‍റേയും കൗസല്യയുടേയും പുത്രനായാണ് ശ്രീരാമന്‍റെ ജനനംഅസുര രാജാവായ രാവണനെ കൊല്ലുകയായിരുന്നു ശ്രീരാമഅവതാരത്തിന്‍റെ ലക്ഷ്യം.

ശ്രീരാമനവമി ദിവസത്തില്‍ ഭക്തി പുരസ്സരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗ്ഗമായാണ് കരുതുന്നത്. ഭാരതത്തിലെ ചിലയിടങ്ങളില്‍ ശ്രീരാമ നവമി ആഘോഷങ്ങള്‍ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്നു.

വസന്ത നവരാത്രിയുമായി ബന്ധപ്പെടുത്തിയും ശ്രീരാമനവമി ആഘോഷിക്കുന്നു.

സ്നേഹപൂര്‍ണമായ പ്രകൃതം, നിസ്വാര്‍ത്ഥമായ പെരുമാറ്റം, സര്‍വോപരി എകപത്നീവ്രതം എന്നിവ അദ്ദേഹത്തെ ആദര്‍ശപുരുഷനാക്കുന്നു. ആ നിലയില്‍ ഒരു മാതൃകാ രാജാവായിട്ടാണ് വാല്മീകിയുടെ രാമായണത്തില്‍ രാമനെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ ഭാഗവതത്തിലെ രാമന്‍ അവതാരപുരുഷനാണ്.

Share this Story:

Follow Webdunia malayalam