അനിതയുടെ മാതാപിതാക്കളെ കാണാന്‍ വിജയ് എത്തി; ഇളയദളപതിക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി പിതാവ്

അനിതയുടെ മാതാപിതാക്കളുടെ കണ്ണീരൊപ്പാന്‍ വിജയ് എത്തി

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (14:25 IST)
മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിനി അനിതയുടെ വീട് സന്ദര്‍ശിച്ച് ചലച്ചിത്രതാരം വിജയ്. നടന്‍മാരായ രജനീകാന്തും കമല്‍ഹാസനും നേരത്തേ അനിതയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. അനിതയുടെ വീട്ടിലെത്തിയ വിജയ് മാധ്യമങ്ങളോടൊന്നും പ്രതികരിക്കാന്‍ തയ്യാറായില്ല.
 
തമിഴ്‌നാട്ടില്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം കനക്കുന്നതിനിടെയാണ് വിജയ്യുടെ സന്ദര്‍ശനം. പ്ലസ്ടുവിന് 98 ശതമാനം മാര്‍ക്ക് നേടിയിട്ടും അനിതയ്ക്ക് മെഡിക്കല്‍ പ്രവേശനം ലഭിച്ചിരുന്നില്ല. 
 
തമിഴ്നാട്ടില്‍ പ്ലസ്ടു വരെ തമിഴ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു. നീറ്റിനെതിരായ വലിയ പ്രക്ഷോഭമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

പുടിന്റെ രഹസ്യ ഭക്ഷണക്രമം പുറത്ത്: 73 വയസ്സിലും അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം ഇതാണ്

യുഎസിലെ ഇന്ത്യക്കാര്‍ക്ക് മോശം വാര്‍ത്ത: ട്രംപ് ഭരണകൂടം വര്‍ക്ക് പെര്‍മിറ്റ് കാലാവധി വെട്ടിക്കുറച്ചു

അടുത്ത ലേഖനം
Show comments